ബാങ്ക് അക്കൗണ്ടിൽ പണമില്ലെങ്കിലും 10000 രൂപ വരെ പിൻവലിക്കാം കേന്ദ്ര പദ്ധതി അറിയുക

ബാങ്ക് അക്കൗണ്ടിൽ ഒരു രൂപ പോലുമില്ല പെട്ടന്നൊരു 10000 രൂപ വേണം എന്തു ചെയ്യും?
കയ്യിൽ പണമില്ലാഞ്ഞ ബാങ്ക് അക്കൗണ്ടിൽ ബാലൻസില്ലാത്ത അടിയന്തിര സാഹചര്യങ്ങൾ സാധാരണക്കാർക്കുണ്ടാവാറുണ്ട്. ഈ പ്രശ്നത്തിന് ഒരു പരിഹാരമാവുകയാണ് കേന്ദ്രസർക്കാർ പദ്ധതി. അക്കൗണ്ടിൽ പണമില്ലാത്തപ്പോഴും നിങ്ങൾക്ക് 10000 രൂപ പിൻവലിക്കാം. പ്രധാൻ മന്ത്രി ജൻധൻ യോജന (PMJDY) അക്കൗണ്ടുള്ളവർക്ക് ഓവർ ഡ്രാഫ്റ്റ് സേവനം വഴിയാണ് 10000 രൂപ വരെ ലഭിക്കുന്നത്.
അക്കൗണ്ടിൽ പണമില്ലെങ്കിലും ഒരു നിശ്ചിത തുക പിൻവലിക്കാൻ ബാങ്ക് നൽകുന്ന സേവനമാണ് ഓവർ ഡ്രാഫ്റ്റ് . ഇത് ചെറിയ കാലത്തേക്കുള്ള ലോൺ പോലെയാണ് നൽക്കുന്നത് ഇതിന് പലിശയും ഈടാക്കും. ജൻധൻ യോജന യിൽ ആദ്യം 5000 രൂപയായിരുന്നു പരിധി പിന്നീടിത് 10000 രൂപയാക്കി ഉയർത്തി.
10000 രൂപയുടെ ഓവർ ഡ്രാഫ്റ്റ് ലഭിക്കാൻ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം
1 .അക്കൗണ്ട് തുടങ്ങി കുറഞ്ഞത് 6 മാസമെങ്കിലും ആയിരിക്കണം മികച്ച ഇടപാടുകൾ നടന്നിരിക്കണം.
2. അപേക്ഷകന് 18 നും 65 നും ഇടയിൽ പ്രായമുണ്ടായിരിക്കണം.
3 ഒരു കുടുംബത്തിൽ ഒരാൾക്ക് മാത്രം സ്ത്രീകൾക്ക് മുൻഗണന.
4. അക്കൗണ്ടുമായി ആധാർ കാർഡ് ബന്ധിപ്പിച്ചിരിക്കണം.
2000 രൂപ വരെയുള്ള ഓവർ ഡ്രാഫ്റ്റിന് പ്രത്യേക ഗ്യാരന്റിയോ നിബന്ധനകളോ ഇല്ല.
എന്നാൽ 2000 രൂപക്ക് മുകളിലുള്ള തുകക്ക് ബാങ്കിന്റെ പരിശോധനകളും ഉപഭോക്താവിന്റെ ക്രഡിറ്റ് ഹിറ്ററിയും പരിശോധിക്കും.
ഇതൊരു സൗജന്യ പണമല്ല വായ്പയാണ് അതിനാൽ ബാങ്ക് നിശ്ചയിക്കുന്ന പലിശ നൽകണം. സാധാരണയായി 2% മുതൽ 12% വരെയാണ് പലിശ നിരക്ക്. ATM വഴി പണം പിൻവലിക്കാം കൃത്യസമയത്ത് പലിശയടക്കം തിരിച്ചടച്ചില്ലെങ്കിൽ ക്രഡിറ്റ് സ്കോറിനെ ബാധിക്കും.
സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ട് 2014 ൽ ആരംഭിച്ച ഈ പദ്ധതിയിൽ ഇതുവരെ 550 ദശലക്ഷത്തിലധികം അക്കൗണ്ടുകളുണ്ട്. സീറോ ബാലൻസ് കൂടാതെ റൂപേ ഡബിറ്റ് കാർഡ്, 2 ലക്ഷം രൂപയുടെ അപകട ഇൻഷൂറൻസ് പരിരക്ഷ എന്നിവയും ഈ അക്കൗണ്ട് ഉടമകൾക്ക് ലഭിക്കും.
നിങ്ങൾക്ക് 6 മാസത്തിൽ കൂടുതൽ പഴക്കമുള്ള ജൻധൻ അക്കൗണ്ട് ഉണ്ടെങ്കിൽ ഉടൻ അടുത്തുള്ള ബാങ്കുമായി ബന്ധപ്പെട്ട് വിശദ വിവരങ്ങൾ ചോദിച്ചറിയുക.



