റേഷൻ വിഹിതം ലഭിക്കില്ല റേഷൻ കാർഡ് റദ്ദാക്കും കേന്ദ്ര നടപടി വരുന്നു
തുടർച്ചയായി 6 മാസം റേഷൻ വാങ്ങാത്ത 1.58 കോടി റേഷൻ കാർഡുകൾ കേന്ദ്രം റദ്ദാക്കും

കഴിഞ്ഞ 6 മാസമായിറേഷൻ കാർഡുകൾ ഉപയോഗിക്കാത്ത 1.58 കോടി ഗുണഭോക്താക്കളുടെ റേഷൻ ആനുകൂല്യങ്ങൾ ഒകോടബർ മുതൽ റദ്ദാക്കാൻ കേന്ദ്രം കഴിഞ്ഞ 6 മാസമായി അർഹമായ റേഷൻ ധാന്യങ്ങൾ കൈപ്പറ്റാത്ത സൈലൻ്റ് റേഷൻ കാർഡുകൾ ആണ് ആദ്യ ഘട്ടത്തിൽ നിഷ്‌ക്രിയമാക്കുന്നത് പൊതുവിതരണ സംവിധാനത്തിലെ വിവരശേഖരം (ഡാറ്റാബേസ് ) ശക്തമാക്കുന്നതിനും സജീവമല്ലാത്തതും ഒന്നിലധികം റേഷൻ കാർഡ് ഉള്ളവരെയും ഒഴിവാക്കുന്നതിനുമുള്ള സർക്കാർ നടപടികളുടെ ഭാഗമാണിത്
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ സജീവമല്ലാത്ത റേഷൻ കാർഡുകൾ ഇതോടെ റദ്ദാക്കു൦ റേഷൻ ഗുണദോക്താക്കളുടെ പേരുവിവരങ്ങൾ ഡാറ്റാബേസിൽ നിന്ന് ഉടൻ നീക്കം ചെയ്യില്ല ആദ്യം റേഷൻ കാർഡുകൾ താൽക്കാലികമായി മരവിപ്പിക്കും തുടർന്ന് തങ്ങൾ യഥാർത്ഥ ഗുണഭോക്താക്കളാണെന്ന് തെളിയിക്കാൻ 3 മാസത്തെ സമയം അവർക്ക് അനുവദിക്കും ഈ കാലയളവിനുള്ളിൽ പൂർത്തിയാക്കിയാൽ കാർഡുകൾ വീണ്ടും സജീവമാകും
കഴിഞ്ഞ 6 മാസത്തിനിടെ റേഷൻ ഭക്ഷ്യധാന്യ വിഹിതം ഒന്നും കൈപ്പറ്റാത്ത കാർഡുകളെ “സൈലൻ്റ് റേഷൻ കാർഡുകൾ “( നിശബ്ദറേഷൻ കാർഡുകൾ) എന്നാണ് സർക്കാർ വിശേഷിപ്പിക്കുന്നത് ഈ സാഹചര്യം കൈകാര്യം ചെയ്യുന്നതിനുള്ള നടപടിയുടെ ഭാഗമാണ് 3 മാസത്തെ സാവകാശം യഥാർത്ഥ റേഷൻ ഗുണഭോക്താക്കളിലേക്ക് ഭക്ഷ്യധാന്യം എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും ഒന്നിലധികം കാർഡ് ഉള്ളവരെയും മരിച്ചു പോയവർ കൂടിയേറിയവർ റേഷന് അർഹതയില്ലാത്തവർ എന്നിവരെ കണ്ടെത്തി ഡാറ്റാബേസ് ശുദ്ധീകരണം അനിവാര്യമാണെന്ന് സർക്കാർ വ്യക്തമാക്കുന്നു
പൊതുവിതരണ സംവിധാനത്തിൻ്റെ (PDS) ഡാറ്റാബേസ് ശുദ്ധിക്കരിക്കുന്നതിനായി സർക്കാർ നേരത്തെ തന്നെ ഡിജിറ്റെ സേഷൻ ആധാർ സിഡിങ്, ഇ-കെവൈസി (e KYC) എന്നിവ ഉപയോഗിച്ചിട്ടുണ്ട് അർഹരായവർക്ക് മാത്രം ആനൂകൂല്യംലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായുള്ള ഡ്യൂപ്ലിക്കേഷൻ ഒഴിവാക്കാൻ (ഒരേ വ്യക്തിയുടെ ഒന്നിലധികം എൻട്രികൾ നിക്കം ചെയ്യൽ) നടപടിയുടെ ഭാഗമായി ഇത്തരം പ്രവർത്തനങ്ങളിലൂടെ ഏകദേശം 5.8 കോടി റേഷൻ കാർഡുകൾ PDS സംവിധാനത്തിൽ നിന്ന് നിക്കം ചെയ്തതായി 2024 നവംബറിൽ ഭക്ഷ്യ മന്ത്രാലയം അറിയിച്ചിരുന്നു. റേഷൻ കാർഡ് ഡാറ്റാബേസ് പരിപാലിക്കുന്നതിനുള്ള പ്രധാന മാർഗമായി സർക്കാർ ഇ- കെവൈസിയെയും പ്രോ ത്സാഹിപ്പിക്കുന്നുണ്ട്
ഭക്ഷ്യ വകുപ്പിൻ്റെ കണക്കുകൾ പ്രകാരം ജൂലൈ 30 ഓടെ ഇകെവൈസി 90.64 ശതമാനത്തിലെത്തി കെവൈസി അടിസ്ഥാനമാക്കിയുള്ള ഡാറ്റാ റെപ്ലിക്കേഷനും മൊബൈൽ നമ്പർ സീഡിംഗിനുമുള്ള പുതിയൊരു പ്രോട്ടോക്കോൾ നടപ്പിലാക്കിയതായും വകുപ്പ് അറിയിച്ചു



