വാഹനാപകടങ്ങളിൽ പരിക്കേറ്റാൽ സൗജന്യ ചികിത്സ കേന്ദ്ര പദ്ധതിയിലൂടെ ഒന്നര ലക്ഷം രൂപ ലഭിക്കും

വാഹനാപകടങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ. അപകടം നടന്നാലുടൻ പണത്തിന്റെ അഭാവം മൂലം ചികിത്സ വൈകുന്നത് തടയാൻ പി എം റാഹത്ത് പദ്ധതിക്ക് തുടക്കമായി.
പദ്ധതി പ്രകാരം പരിക്കേൽക്കുന്നവർക്ക് 1.5 ലക്ഷം രൂപ വരെയുള്ള ചികിത്സ പൂർണ്ണമായും സൗജന്യമായി ലഭിക്കും. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ് മന്ദിരമായ സേവാ തീർത്ഥിലെ ആദ്യ സുപ്രദാന തീരുമാനമായാണ് ഈ പദ്ധതിക്ക് അംഗീകാരം നൽകിയത്.
പ്രധാന സവിശേഷത
അപകടം നടന്ന ശേഷമുള്ള ഏറ്റവും നിർണ്ണായകമായ ആദ്യത്തെ ഒരു മണിക്കൂറിൽ ചികിത്സ ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യം.
ആർക്കൊക്കെ സഹായം ലഭിക്കും
റോഡിൽ ഏതു തരം അപകടം സംഭവിച്ചാലും പരിക്കേൽക്കുന്ന ഏതൊരു വ്യക്തിക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താം.
ചികിത്സാ പരിധി
ഒരു വ്യക്തിക്ക് പരമാവധി 1.5 ലക്ഷം രൂപയുടെ പണരഹിത ചികിത്സ ലഭിക്കും. അപകടം നടന്ന ദിവസം മുതൽ 7 ദിവസം വരെ ഈ പരിരക്ഷ ലഭിക്കും.
ജീവന് ഭീഷണിയില്ലാത്ത പരിക്കുകൾക്ക് 24 മണിക്കൂർ വരെയും ഗുരുതരാവസ്ഥയിലുള്ളവർക്ക് 48 മണിക്കൂർ വരെയും പ്രാധമിക ചികിത്സ ഉറപ്പാക്കും. പൂർണ്ണമായും സാങ്കേതിക വിദ്യയിൽ അഭിഷ്ടിതമായാണ് പദ്ധതി പ്രവർത്തിക്കുന്നത്. റോഡ് ഗതാഗത മന്ത്രാലയത്തിന്റെ ഇ-ഡാർ പോർട്ടലും ദേശീയ ആരോഗ്യ അതോറിറ്റിയുടെ ടി.എം.എസ്.2-0 (TMS 2.0 ) സംവിധാനവുമായും ബന്ധിപ്പിച്ചാണ് നടപടികൾ ഏകോപിപ്പിക്കുന്നത്. ആശുപത്രി അഡ്മിഷൻ , പോലീസ് വെരിഫിക്കേഷൻ, ബിൽ ക്ലിയറൻസ് എന്നിവയെല്ലാം ഈ പ്ലാറ്റ്ഫോമിലൂടെ അതിവേഗം നടക്കും.
പോലീസ് വെരിഫിക്കേഷൻ
സാധാരണ കേസുകളിൽ 24 മണിക്കൂറിനുള്ളിലും ഗുരുതര കേസുകളിൽ 48 മണിക്കൂറിനുള്ളിലും പോലീസ് ഡിജി ഡിജിറൽ സ്ഥിരീകരണം നൽകേണ്ടതുണ്ട്.
തുക അനുവദിക്കുന്നത്
ആശുപത്രികൾക്കുള്ള ചികിത്സാ ചിലവ് മോട്ടോർ വെഹിക്കിൾ ആക്സിഡന്റ് ഫണ്ടിൽ നിന്നാണ് നൽകുക. ഇൻഷൂറൻസ് ഉള്ള വാഹനങ്ങൾ ജനറൽ ഇൻഷൂറൻസ് കമ്പനികൾ തുക അനുവദിക്കും.
സംസ്ഥാന ഹെൽത്ത് ഏജൻസി ക്ലയിം അംഗീകരിച്ച് 10 ദിസത്തിനുള്ളിൽ തുക ആശുപത്രികൾക്ക് കൈമാറും. പദ്ധതിയുമായി ബന്ധപ്പെട്ട പരാധി പരിഹരിക്കാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിക്ക രൂപം നൽകിയിട്ടുണ്ട്.



