Latest News

ജുവൽഅപ്രൈസർമാരുടെ കുടുംബ സംഗമം May 2026

ജ്യൂവൽ അപ്രൈസർമാരുടെ കുടുംബ സംഗമം മലപ്പുറം വ്യാപാര ഭവനിൽ സംഘടിപ്പിച്ചു

മലപ്പുറം RM രവികുമാർ സർ ഉദ്ഘാടനം നിർവഹിക്കുന്നു.

ജ്യുവൽ അപ്രൈസർമാരുടെ കുടുംബ സംഗമം മലപ്പുറം വ്യാപാരഭവനിൽ സംഘടിപ്പിച്ചു. വന്ദേ മാതരത്തോടെ ആരംഭിച്ച കുടുംബ സംഗമം JAOKGB ജില്ലാ പ്രസിഡന്റ് പ്രശാന്ത് ആലത്തിയൂർ അധ്യക്ഷത വഹിച്ചു സെക്രട്ടറി രവി ഏലംകുളം സ്വാഗതം പറഞ്ഞു.മലപ്പുറം റീജ്യണൽ മാനേജർ (RM) രാഹുൽ കുമാർ സർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച് സദസ്സിനെ അഭിസംബോധനചെയ്തു

കേരള ഗ്രാമീൺ ബാങ്കിൽ അപ്രൈസർമാർ നൽകുന്ന സ്തുത്യാർഹമായ സേവനത്തെ RM അഭിനന്ദിക്കുകയും അപ്രൈസർമാർ ബാങ്കിനെ ഇന്നത്തെ വളർച്ചയിലേക്കെത്തിച്ചതിൽ നിർണ്ണായകമായ പങ്കാണ് വഹിക്കുന്നതെന്നും നിങ്ങൾഅവിഭാജ്യ ഘടകമാണെന്നും അറിയിച്ചു .

സംസ്ഥാന സെക്രട്ടറി പി. മുകുന്ദൻ മുഖ്യപ്രഭാഷണം നടത്തുന്നു

തുടർന്ന് സസംസ്ഥാന സെക്രട്ടറി പി.മുകുന്ദൻ മുഖ്യപ്രഭാഷണം നടത്തി. ബാങ്കിംഗ് സേവന രംഗത്ത് തുടക്കം മുതൽ ഇന്നുവരെയുള്ള അപ്രൈസർമാരുടെ സേവനങ്ങളെ കുറിച്ചും അവർ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും RMന്റെ സാനിധ്യത്തിൽ വിശദീകരിച്ചു. 2020 വരെ എടുത്തു പറയാൻ ഒരു നേട്ടവും മില്ലാതിരുന്ന അവസ്ഥയിൽ നിന്ന് 2020 ൽ BMS എന്ന ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയുടെ അഫിലിയേഷനോടെ രൂപം കൊണ്ട JAO KGB യുടെ സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി 2020 നു ശേഷം കമ്മീഷൻ വർധനവും ഫെസ്റ്റിവൽ അലവൻസും അടക്കം വിവിധ ആനുകൂല്യങ്ങൾ നേടി എടുക്കാനായി . അപ്രൈസർമാർ അവിഭാജ്യ ഘടകമാണെങ്കിലും ഒരാനുകൂല്യത്തിനും അർഹരല്ലാത്ത കരാറിലെ തൊഴിലാളി വിരുദ്ധ നിലപാട് സെക്രട്ടറിചൂണ്ടികാണിച്ചു. അപ്രൈസർമാരുടെ ന്യായമായ ആവശ്യങ്ങളിൽ പലതും അംഗീകരിച്ചതിൽ റീജ്യണൽ മാനേജറെ നന്ദി അറിയിക്കുന്നതോടെപ്പം ഭാവിയിലേക്കായുള്ള ക്ഷേമ പദ്ധതികളടക്കമുള്ള വിവിധ വിഷയങ്ങളിൽ പിന്തുണ അഭ്യർഥിക്കുകയും ചെയ്തു.

ബാങ്കിന്റെ വളർച്ചക്കായി അപ്രൈസർമാരുടെ എല്ലാ പിന്തുണയും ഉണ്ടാവുമെന്ന് ഉറപ്പ് നൽകി. ബാങ്കിംഗ് സേവനം തടസ്സപ്പെടുത്തിയുള്ള സമരങ്ങൾക്കല്ല നിവേദനങ്ങളിലൂടെയും ക്രിയാത്മകമായ ചർച്ചകളിലൂടെയും പരിഹരമുണ്ടാക്കാനാണ് സംഘടന ശ്രമിക്കുന്നതെന്നും ബാങ്കിന്റെ വളർച്ചയാണ് ബന്ധപ്പെട്ടു നിൽക്കുന്നവരുടെയെല്ലാം ജീവിതമെന്നും അംഗങ്ങളെ ഓർമ്മിപ്പിച്ചു

അഖിലേന്ത്യ സെക്രട്ടറി വർക്കേഴ്സ് ഓർഗനൈസേഷൻ ( KGBWO) ജിനീഷ് ജി സംസാരിക്കുന്നു

ആശംസകൾ അറിയിച്ച് വർക്കേഴ്സ് ഓർഗനൈസേഷൻ അഖിലേന്ത്യ സെക്രട്ടറി ജനീഷ് ജി സംസാരിച്ചു. കുടുംബ സംഗമത്തിന്റെ പ്രാധാന്യത്തെ കുറിച്ചും അപ്രൈസർമാർ നൽകുന്ന സേവനത്തെയും അഭിനന്ദിച്ചു. ബാങ്കിംഗ് അടക്കമുള്ള സേവന മേഖലകളെ സ്തംഭിപ്പിക്കലല്ല ക്രിയാത്മകമായ ചർച്ചകളിലൂടെ പരിഹാരം കാണാനാണ് നേതൃത്വം ശ്രമിക്കുന്നതെന്നും ബാങ്കിന്റെ വളർച്ചക്കായി എല്ലാവരും ഒരു കുടുംബമായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.അ പ്രൈസർമാരുടെ വിഷയങ്ങൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിലെത്തിച്ച് പരിഹാരം കാണാൻ എല്ലാ പിന്തുണയും ഉണ്ടാവുമെന്ന് അഖിലേന്ത്യ സെക്രട്ടറി ഉറപ്പ് നൽകി.

സംസ്ഥാന ട്രഷറർ പി ഗംഗാധരൻ സംസാരിക്കുന്നു

JAOKGB സംസ്ഥാന ട്രഷറർ ഗംഗാധരൻ സംസാരിച്ചു. എന്തിനാണ് ഒരു സംഘടനയെന്നും സംഘടനയിൽ അംഗമാകുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും അംഗങ്ങളെ ഓർമ്മിപ്പിച്ചു. ചുരുങ്ങിയ കാലയളവിനുള്ളിൽ പല അപ്രൈസർ മാർക്കും സാമ്പത്തിക സഹായം നൽകാൻ സംഘടനക്ക് സാധിച്ചത് അംഗങ്ങളെ ഓർമിപ്പിക്കുകയും അപ്രൈസർമാർ ബാങ്കുകളിൽ നേരിട്ടിരുന്ന പല പ്രശ്നങ്ങളിലും സംഘടനക്ക് പരിഹാരം കാണാൻ സാധിച്ചതും ചൂണ്ടികാണിച്ചു. സംഘടനാ പ്രവർത്തനം വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യഗത അംഗങ്ങളെ അറിയിച്ചു.

സംസ്ഥാന കോഡിനേറ്റർ പി.സി രാജൻ സംസാരിക്കുന്നു

JAO KGB സംസ്ഥാന കോഡിനേറ്റർ സംസാരിച്ചു. പരമ്പരാഗത തൊഴിൽ നഷ്ടപ്പെട്ട് ഏകആശ്രയം അപ്രൈസർ തസ്തികയാണെന്നും തൊഴിൽ സംരക്ഷിക്കാർ എല്ലാവരും ഒറ്റകെട്ടായി നിന്ന് പ്രവർത്തിക്കണമെന്നും പറഞ്ഞു. സ്വർണ്ണാഭരണ മേഖലയിൽ ഫ്രോഡുകൾ വർധിക്കുന്ന സാഹചര്യത്തിൻ അപ്രൈസർമാർ ജാഗരൂഗരാവണമെന്നും ഓർമ്മിപ്പിച്ചു.ആശംസകൾ അറിയിച് ശശി പൂക്കോട്ടൂരും സംസാരിച്ചു

ജില്ലാ സംസ്ഥാന ഭാരവാഹികൾ RM രാഹുൽകുമാർ സാറിനൊപ്പം

വിവിധ മേഖലകളിൽ അഭിനന്ദനാർഹമായ നേട്ടംകൈവരിച്ച അപ്രൈസർമാരുടെ മക്കൾക്ക് മൊമന്റോ നൽകി അഭിനന്ദിച്ചു. JAOKGB ജില്ലാ ട്രഷറർ ഷുകേഷ് പുറത്തൂർ നന്ദി അറിയിയിച്ചു.വിവിധ കലാപരിപാടികൾകുടുംബ സംഗമം ഏറെവർണാഭമാക്കി.അപ്രൈസർമാർക്ക്സംഘടനയുടെവക ബാഗ് വിതരണം ചെയ്തു.

Related Articles

Back to top button