Govt UpdatesLatest News

മോട്ടോർ വാഹന വകുപ്പിലെ 60 സേവനങ്ങൾ ആധാർ അധിഷ്ടിതമാക്കുന്നു

ഓഫീസിൽ കയറി ഇറങ്ങേണ്ട :MVD

വാഹന വകുപ്പിലെ 60 സേവനങ്ങൾ ഇന്ന് മുതൽ ആധാർ അധിഷ്‌ഠിതമാക്കും. ഡ്രൈവിങ്‌ ലൈസൻസ് വാഹന രജിസ്ട്രേഷൻ രേഖകൾ ആധാറുമായി ബന്ധിപ്പിച്ച അപേക്ഷകർക്കേ ഈ സൗകര്യം ലഭ്യമാകു ഇടനിലക്കാരെ പുർന്നമായി ഒഴിവാക്കുന്നതിൻ്റെ ഭാഗമായാണ് ഈ നീക്കം.

അപേക്ഷ സമർപ്പിക്കുപ്പോൾ ഉടമയുടെ ആധാർ ബന്ധിത മൊബൈൽ ഫോണിലേക്ക് വരുന്ന OTP വച്ച് അപേക്ഷ പുർത്തിയാക്കണം ഓഫീസിലേക്ക് വരേണ്ടതില്ല .ഇതേ രീതിയിൽ ഓരോ സേവനങ്ങൾക്കും ആധാർ OTP വച്ച് നിർബന്ധമാക്കും .ഓഫീസ് നടപടി ക്രമങ്ങളും ലഘുകരിച്ചതായി അധികൃതരവ്യക്തമാക്കി ആധാർ ബന്ധിപ്പിച്ചിട്ടില്ലാത്താവർക്ക് അതിനുള്ള സൗകര്യമുണ്ടാകും അതിനു ശേഷമേ അപേക്ഷ നൽക്കാൻ കഴിയു .

അപേക്ഷകൾക്ക് മുൻഗണനാ ക്രമമുണ്ടാകും ഉദ്യോഗസ്ഥരുടെ താത്പര്യത്തിനു അനുസരിച്ച് ഇടനിലക്കാരുടെ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാൻ കഴിയില്ല ഇടനിലക്കാരുടെ അപേക്ഷകൾ തിരിച്ചറിയാനും കഴിയില്ല നിലവിൽ 21 സേവനങ്ങൾ മാത്രമാണ് ആധാർ അധിഷ്ഠിതം ഹിയറിങ് ഉൾപ്പെടെ ഓഫിസുകളിൽ ഹാജരാകേണ്ട അപേക്ഷകളിൽ സമയം നിശ്ചയിക്കാൻ പ്രത്യേക പോർട്ടൽ നിലവിൽ വരും ഇതിലൂടെ അപേക്ഷകർക്ക് സൗകര്യപ്രദമയ സമയം തിരഞ്ഞെടുക്കാം.

Related Articles

Back to top button