Uncategorized

ഇവരുടെ എൽ പി ജി സിലിണ്ടർ നിർത്തലാക്കാൻ ഉത്തരവ് പി എൻജി ഉള്ളവർ ശ്രദ്ധിക്കണം

രാജ്യത്തെ പാചക വാതക വിതരണ ശൃഖലയിൽ വിപ്ലവകരമായ പരിഷ്കാരവുമായി കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം

പി എൻ ജി ലഭ്യമാകുന്ന പ്രദേശങ്ങളിൽ ഉപഭോക്താക്കൾ നിർബന്ധമായും ആ സേവനത്തിലേക്ക് മാറണമെന്നും അല്ലാത്ത പക്ഷം നിലവിലെ എൽ പി ജി സിലിണ്ടർ വിതരണം നിർത്തലാക്കുമെന്നുമാണ് സർക്കാർ ഉത്തരവ്.

കൂടുതൽ സുരക്ഷിതവും സൗകര്യ പ്രദവുമായ ഇന്ധന ബധലായാണ്  പി എൻ ജി കണക്കാക്കപ്പെടുന്നത്. വരും വർഷങ്ങളിൽ കൂടുതൽ നഗരങ്ങളിലേക്ക് പി എൻ ജി ശൃഖല വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

രാജ്യത്തെ എൽ പി ജി ബുക്കിംഗ് സമയ പരിധിയിൽ വ്യക്തത വരുത്തി കേന്ദ്ര സർക്കാർ . പഴയ സമയ പരിധി പുതുക്കി എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ സംബന്ധിച്ചാണ് കേന്ദ്രം വ്യക്ത വരുത്തി പത്രക്കുറിപ്പിറക്കിയത്.

പി എം യു വൈ കണക്ഷനുകൾക്ക് 45 ദിവസവുംഅല്ലാത്തത്ത സിംഗിൾ ബോട്ടിൽ കണക്ഷനുകൾക്ക് 25 ദിവസവും പി എം യു വൈ അല്ലാത്ത ഡബിൾ ബോട്ടിൽ കണക്ഷനുകൾക്ക് 35 ദിവസവും എന്ന രീതിയിലാണ് വാർത്തകൾ പ്രചരിച്ചത് ഇത് സംബന്ധിച്ച് നിലവിലെ ബുക്കിംഗ് സമയങ്ങളിൽ മാറ്റങ്ങളൊന്നുമില്ലെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ പത്രകുറിപ്പിലൂടെ കേന്ദ്രം അറിയിച്ചു.

ബുക്ക് ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ടത്

നഗര പ്രദേശങ്ങളിൽ നിലവിൽ 25 ദിവസമാണ് ബുക്കിംഗ് കാലാവധി. എന്നാൽ ഗ്രാമപ്രദേശങ്ങളിൽ ഇത് 45 ദിവസമാണ്. സ്കീമുകൾ അനുസരിച്ചുള്ള മാറ്റങ്ങളൊന്നുമില്ലെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും പരിബ്രാന്തി സൃഷ്ടിക്കരുതെന്നും കേന്ദ്രം വാർത്താ കുറിപ്പിലൂടെ വ്യക്തമാക്കി

Related Articles

Back to top button