Govt UpdatesLatest News

പാൻകാർഡ് നിബന്ധനകളിൽ വൻ ഇളവ് , ബാങ്ക് ഇടപാടുകൾക്കും ഹോട്ടൽ ബില്ലുകൾക്കും പുതിയ പരിധി വരുന്നു.

സാമ്പത്തിക ഇടപാടുകൾക്ക് പാൻകാർഡ് നിർബന്ധമാക്കുന്നതിനുള്ള പരിധികൾ ഉയർത്തിക്കൊണ്ട് കേന്ദ്രസർക്കാർ പുതിയ ആധായനികുതി ചട്ടങ്ങളുടെ പുതിയ കരട് പ്രസിദ്ധീകരിച്ചു.

സാധാരണക്കാർക്കും ചെറുകിട വ്യാപാരികൾക്കും വലിയ ആശ്വാസം നൽകുന്നത്ണ് പുതിയ നിർദ്ദേശങ്ങൾ. ഹോട്ടൽ ബില്ലുകൾ ബാങ്ക് നിക്ഷേപങ്ങൾ വസ്തു ഇടപാടുകൾ തുടങ്ങിയവക്കുള്ള പാൻ നിബന്ധനകളിലാണ് പ്രധാനമായും മാറ്റം വരുന്നത്.

ധനമന്ത്രി നിർമ്മല സീതാരാമൻ 2026 ബജറ്റിലെ പ്രഖ്യാപനങ്ങൾക്ക് പിന്നാലെ പുതിയ ആധായനികുതി നിയമം 2025 നടപ്പാക്കുന്നതിനുള്ള കരട് ചട്ടങ്ങളും ഫോമുകളും കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് പുറത്തിറക്കി. 2025 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ആധായനികുതി നിയമത്തിന്റെ ഭാഗമായാണ് പുതിയ പരിഷ്കാരങ്ങൾ.

പ്രധാന മാറ്റങ്ങൾ

1. നിലവിൽ 50000 രൂപക്ക് മുകളിലുള്ള ഹോട്ടൽ റസ്റ്റോറന്റ് ബില്ലുകൾക്ക് പാൻകാർഡ് നിർബന്ധമാണ്. പുതിയ നിയമപ്രകാരം ഇത് 1 ലക്ഷം രൂപയായി ഉയർത്തും. കൺവെൻഷൻ സെന്ററുകൾ, ബാങ്ക്വറ്റ് ഹാളുകൾ, ഇവന്റ് മാനേജ്മന്റ് സേവനങ്ങൾ എന്നിവക്കും പരിധി ബാധകമായിരിക്കും.

2. നിലവിൽ 50000 രൂപക്ക് മുകളിൽ നിക്ഷേപിക്കാൻ പാൻ വേണമെന്ന നിലവിലെ ചട്ടം മാറും. പകരം ഒരു സാമ്പത്തിക വർഷത്തിൽ ആകെ 10 ലക്ഷം രൂപയോ അതിൽ കൂടുതലോ നിക്ഷേപിക്കുകയോ പിൻവലിക്കുകയോ ചെയ്യുംബോൾ മാത്രം പാൻ വിവരങ്ങൾ നൽകിയാൽ മതിയാവും.

3. എല്ലാതരം മോട്ടോർ വാഹനങ്ങൾക്കും പാൻ നിർബന്ധമായിരുന്നു ( ടൂ വീലർ ഒഴികെ ) പുതിയ നിർദ്ദേശപ്രകാരം 5 ലക്ഷം രൂപക്ക് മുകളിലുള്ള വാഹനങ്ങൾ വാങ്ങുന്നതിന് മാത്രമേ പാൻ ആവശ്യമായി വരൂ. ഇതാദ്യമായ 5 ലക്ഷം രൂപക്ക് മുകളിലുള്ള ഇരുചക്ര വാഹനങ്ങളെയും ഈ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

4. ഭൂമി അല്ലെങ്കിൽ കെട്ടിടങ്ങൾ വാങ്ങുംമ്പോഴും വിൽക്കുംമ്പോഴും പാൻ നൽകേണ്ട പരിധി 10 ലക്ഷം രൂപയിൽ നിന്ന് 20 ലക്ഷം രൂപയായി ഉയർത്തി.

5. ഇൻഷൂറൻസ് കമ്പനികളുമായി പുതിയ അക്കൗണ്ട് തുടങ്ങുന്നതിന് പാൻ നിർബന്ധമാക്കും. നിലവിൽ 1 വർഷം 50000 രൂപയിൽ കൂടുതൽ പ്രീമിയം അടക്കുംമ്പോഴാണ് പാൻ നൽകേണ്ടിയിരുന്നത്.

മറ്റ് മാറ്റങ്ങൾ

തൊഴിലുടമകൾ നൽകുന്ന സൗജന്യ ഭക്ഷണം. ഔദ്യോഗിക വാഹനങ്ങൾ എന്നിവയുടെ നികുതി രഹിത മൂല്യത്തിനും വർധന നിർദ്ദേശിച്ചിട്ടുണ്ട്.  കൂടാതെ ക്രിപ്റ്റോ എക്ചേഞ്ചുകൾ ഇടപാട് വിവരങ്ങൾ ടാക്സ് വകുപ്പുമായി പങ്ക് വക്കണമെന്നും ഡിജിറ്റൽ കറൻസി വഴിയുള്ള ഇടപാടുകൾ ബാങ്ക് വഴിയല്ലാത്ത ഇലക്ട്രോണിക് പേമന്റായി കണക്കാക്കുമെന്നും കരട് ചട്ടത്തിൽ പറയുന്നു.

കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് പുറത്തിറക്കിയ കരട് നിർദ്ദേശങ്ങളിൽ ഫെഫെബ്രുവരി 22 വരെ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം അന്തിമ ചട്ടങ്ങൾ മാർച്ച് ആദ്യവാരം വിജ്ഞാപനം ചെയ്യും

 

Related Articles

Back to top button