ബാങ്ക് അക്കൗണ്ട് ഉള്ളവർ ശ്രദ്ധിക്കണം കാലിയാവും RBI യുടെ അറിയിപ്പ്
ബാങ്ക് അക്കൗണ്ട് കാലിയാവും RBI യുടെ അറിയിപ്പ്

യു പി ഐ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഇടപാടുകളിൽ തട്ടിപ്പുകൾ വർദ്ധിച്ചു വരുന്ന പശ്ചാതലത്തിൽ സുരക്ഷ ശക്തമാക്കാൻ അഞ്ച് നിർദേശങ്ങളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഉപയോക്താക്കളുടെ സൗകര്യ കുറയ്ക്കാതെ തന്നെ തട്ടിപ്പുകാർക്ക് കടിഞ്ഞാണിടുകയാണ് പുതിയ ചർച്ചാ പ്രബന്ധത്തിലുടെ ആർബിഐ ലക്ഷ്യമിടുന്നത് ഈ നിർദ്ദേശങ്ങളിൽ മെയ് 8 വരെ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയാം
ആർബിഐ മുന്നോട്ടു വെക്കുന്ന 5 വലിയ ഇടപാടുകൾക്ക് ‘കൂളിംഗ് _ ഓഫ് ” കാലയളവ്: 10,000 രൂപയ്ക്ക് മുകളിലുള്ള ഡിജിറ്റൽ ഇടപാടുകൾക്ക് ഒരു മണികൂർ കാലതാമസം ഏർപ്പെടുത്താൻ ആർബിഐ ആലോചിക്കുന്നു. പണം അയച്ചയാളുടെ അക്കൗണ്ടിൽ നിന്ന് കുറയുമെങ്കിലും ഗുണദോക്താവിൻ്റെ അക്കൗണ്ടിൽ ക്രെഡിറ്റ് ആകാൻ ഒരു മണിക്കൂർ എടുക്കും തട്ടിപ്പ് ശ്രദ്ധയിൽ പ്പട്ടാൽ ഇടപാട് റദ്ദാക്കാൻ ഇത് ഉപയോക്താവിന് സമയം നൽകും. മുതിർന്ന പൗരമ്മാർക്കായി വിശ്വസ്ത വ്യക്തി പരിശോധന 70 വയസ്സിന് മുകളിലുള്ളവരും ദിന്നശേഷിക്കാരും തട്ടിപ്പുകൾക്ക് ഇരയാകാൻ സാധ്യത കൂടുതലാണെന്ന് ആർബിഐ നിരീക്ഷിക്കുന്നു അതിനാൽ ഇവർ നടത്തുന്ന 50,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് വീട്ടിലെ ഒരംഗത്തിൻ്റെയോ അല്ലെങ്കിൽ വിശ്വസ്തനായ മറ്റൊരു വ്യക്തിയുടെയോ അനുമതി കൂടി നിർബന്ധമാക്കിയേക്കാം
അടിയന്തര ‘കിൽ സ്വിച്ച്’. തട്ടിപ്പ് നടന്നെന്ന് ബോധ്യപ്പെട്ടാൽ ഉടൻ തന്നെ എല്ലാ ഡിജിറ്റൽ പേയ്മെൻ്റ് സേവനങ്ങളും (UPI , നെറ്റ് ബാങ്കിംഗ് തുടങ്ങിയവ ] ഒറ്റ ക്ലിക്കിൽ നിർത്തിവെക്കാൻ സഹായിക്കുന്ന കിൽസ്വിച്ച് സൗകര്യം ബാങ്കുകൾ നൽക്കണം ഇത് പിന്നീട് പുന:സ്ഥാപിക്കാൻ കർശനമായ പരിശോധനകൾ ഉണ്ടാവും സാമ്പത്തിക പ്രൊഫൈൽ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണംഉപയോക്കോ വിൻ്റെ കെവൈസി ( kyc] രേഖകളും വരുമാനവും പരിശോധിച്ച ശേഷം അക്കൗണ്ടിലേക്ക് വരാവുന്ന പണത്തിന് പരിധി നിശ്ചയിക്കും കൃത്യമായ പരിശോധനകൾ നടക്കാത്ത അക്കൗണ്ടുകളിൽ വർഷം 25 ലക്ഷം രൂപയിൽ കൂടുതൽ വരുന്നത് തടയുകയും സംശയാസ്പദമായ തുകകൾ ഷാഡോ മോഡിൽ (താൽക്കാലിമായി തടഞ്ഞുവെക്കുക)നിർത്തുകയും ചെയ്യും
എ ഐ അധിഷ്ഠിത തത്സമയ നിരീക്ഷണം തട്ടിപ്പുകൾ മുൻകൂട്ടി കണ്ടെത്താൻ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ഉൾപ്പെടെയുളള സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഇടപാടുകൾ തത്സമയം നിരീക്ഷക്കാൻ ബാങ്കുകൾക്കും പേയ്മെൻ്റ് കമ്പനികൾക്കും ആർബിഐ നിർദേശം നൽകും ഡിജിറ്റൽ ഇടപാടുകൾവേഗത്തിലാക്കുക എന്നതിനൊപ്പം തന്നെ അവ സുരക്ഷിതമാണെന്ന് ഉറപ്പാക്കുകയുമാണ് ആർബിഐ യുടെ ലക്ഷ്യം ഉയർന്ന അപകടസാധ്യതയുള്ള ഇടപാടുകളിൽ മാത്രം അധിക സുരക്ഷാ പാളികൾ കൊണ്ടുവരുന്നത് സാധാരണ ഉപയോക്താക്കൾക്ക് തടസ്സമാകില്ലെന്നും കേന്ദ്ര ബാങ്ക് വ്യക്തമാക്കുന്നു.



