Govt UpdatesLatest News

ഇന്ന് രാജ്യവ്യാപക പണിമുടക്ക് ബാങ്കുകൾ പ്രവർത്തിക്കില്ല.

പ്രവൃത്തി ദിനം ആഴ്ചയിൽ അഞ്ച് ദിവസം ആക്കണമെന്ന ശുപാർശ അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യു എഫ് ബി യു ) ആണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

ചീഫ് ലേബർ കമ്മീഷണറുടെ മധ്യസ്ഥതയിൽ നടന്ന രണ്ടാം അനുരജ്ജന ചർച്ചയും പരാജയപ്പെട്ടതോടെയാണ് പണിമുടക്കവുമായി സംഘടനകൾ മുന്നോട്ട് പോവാൻ തീരുമാനിച്ചത്.

ജനുവരി 22 വ്യാഴാഴ്ച നടന്ന യോഗത്തിൽ തീരുമാനമായില്ല. ഇതോടെ വെള്ളിയാഴ്ച വീണ്ടും യോഗം ചേർന്നു. എന്നാൽ തീരുമാനമെടുക്കാൻ കൂടുതൽ സമയം വേണമെന്ന നിലപാടാണ് ധനമന്ത്രാലയം സ്വീകരിച്ചത്. ശനി, ഞായർ ദിവസങ്ങൾ ബാങ്കുകൾ അടഞ്ഞു കിടക്കുന്നത് ഇടപാടുകാരെയും ബാങ്കിംഗ് പ്രവർത്തനങ്ങളെയും ബാധിക്കാതിരിക്കാനാണ് സർക്കാർ ഉടനടി തീരുമാനം എടുക്കാത്തതെന്നാണ് സൂചന.

രാജ്യത്തെ വിവിധ നഗരങ്ങളിൽ ബാങ്കുകൾ രാവിലെ 9.30 നും വൈകുന്നേരം 5.30 നും ഇടയിലാണ് ബാങ്കുകൾ പ്രവർത്തിക്കുന്നത്. ബാങ്കുകൾക്ക് അവധി നൽകുന്ന സാഹചര്യത്തിൽ പ്രവർത്തന സമയങ്ങളിൽ മാറ്റം വരാനിടയുണ്ട്.

Related Articles

Back to top button