സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഇവർക്ക് 30000 രൂപ സൗജന്യ സഹായം

സമ്പത്തികമായിപിന്നോട്ട് നിൽക്കുന്നവർക്ക് വേണ്ടി ധാരാളം ധനസഹായ പദ്ധതികൾ കേരള സർക്കാർ ആരംഭിച്ചിട്ടുണ്ട്
വിദ്യാർത്ഥികൾ, വയോധികർ ,വിധവമാർകർഷകർ തുടങ്ങി നിരവധി പേർ വിവിധ പദ്ധതികളുടെ ഭാഗമാണ് അത്തരത്തിൽ കടവുകാരുടെ ആശ്രിതർക്ക വേണ്ടിയും ധനസഹായം നൽകുന്നുണ്ട്
ഒരു വ്യക്തി കുറ്റംചെയ്ത് ജയിൽശിടെ അനുഭവിക്കുമ്പോൾ അനാഥമാകുന്നത് ഇവരുടെ കുടുംബം കൂടിയാണ് പ്രത്യേകിച്ച് ഉപജിവനമാർഗം കൂടി ഇല്ലെങ്കിൽ വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്നുണ്ട് ഇവർക്ക് കൈതാങ്ങാകുക എന്ന ലക്ഷ്യത്തോടെയാണ് തടവുകാര്യടെ ആശ്രികർക്കായുള്ള സ്വയം തൊഴിൽ പദ്ധതി ആരംഭിച്ചത്. തടവുകാരുടെ ആശ്രിതർക്ക് സ്വയം തൊഴിൽ പദ്ധതി ദീർഘകാലംജയിൽ ശിക്ഷഅനുഭവിക്കുന്ന കുറ്റവാളികളുടെ ആശ്രിതർക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനായി സാമൂഹ്യ നീതി വകുപ്പ് മുഖേന ധനസഹായം നൽക്കുന്ന പദ്ധതിയാണിത്.
ഒറ്റത്തവണയായി 30,000 രൂപ ധനസഹായമാണ് പദ്ധതിയിലൂടെ നൽകുന്നത് ഇത് ഉപയോഗിച്ച് ബിസിനസ് ആരംഭിക്കുകയോ ചെയ്യാം അതെ സമയം ശിക്ഷിക്കപ്പെട്ട വ്യക്തിക്ക് പുറമെ മറ്റ് കുറ്റകൃത്യരേഖ കൾ ഉള്ള കുറ്റവാളിയുടെ ആശ്രിതർക്ക ഈ പദ്ധതി പ്രകാരമുള്ള സാമ്പത്തികസഹായത്തിന് അർഹതയില്ല. നിബന്ധനകൾ 1.5 വർഷമോ അതിൽ കൂടുതലോ കാലം ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞു വരുന്ന വ്യക്തികളുടെ ആശ്രിതർക്കാണ് ധനസഹായത്തിനുള്ള അർഹത ഉണ്ടായിരിക്കുന്നത് ഒരു കുടുംബത്തിൽ ഒരാളെ മാത്രമേ ധനസഹായത്തിനു പരിഗണിക്കുകയുളളു. , കുറ്റവാളികയുടെ ആശ്രിതരെന്ന നിലയിൽ ഭാര്യ /ഭർത്താവ് തൊഴിൽ രഹിതരും , അവിവാഹിതരുമായ മകൻ / മകൾ എന്നിവരുടെ അപേക്ഷകൾക്ക് പ്രഥമ പരിഗണനനൽകണം. , ഇവരുടെ അഭാവത്തിൽ ഇവർ അപേക്ഷിക്കാ ത്തസാഹചര്യത്തിൽ വിധവയോ ഭർത്താവ് ഉപേക്ഷിച്ചതോ / വിവാഹ മോചിതയോ ആയ മകൾ, 55 വയസ്സിന് താഴെ പ്രായമുള്ള മാതാവ് / പിതാവ് എന്നിവർക്കും അപേക്ഷിക്കാൻ അർഹത ഉണ്ടായിരിക്കും
അപേക്ഷയോടൊപ്പം അപേക്ഷകൻതാമസിക്കുന്ന സ്ഥലകത്തവാർഡ് മെമ്പർ /കൗൺസിലറുടെസാക്ഷ്യപത്രം, 5 വർഷമോ അതിൽ കൂടുതലോ ജയിൽ ശിക്ഷ അനുഭവിക്കുന്നത്‌സംബന്ധിച്ച് ജയിൽ സൂപ്രണ്ടിൻ്റെ സക്ഷ്യ പാത്രം എന്നിവ ഹജരാ ക്കേണ്ടതാണ്. , അപേക്ഷകൻ ബി.പി എൽ ലിസ്റ്റിൽ ഉൾപ്പെടുന്നവരായിരിക്കണം. , കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളവരെ ധനസഹായത്തിന് പരിഗണിക്കുന്നതല്ല. , അപേക്ഷയിന്മേൽ ബന്ധപ്പെട്ട പ്രൊബേഷൻ ഓഫീസർമാർ അന്വേഷണം നടത്തി, വിശദമായ അന്വേഷണ റിപ്പോർട്ടും ശുപാർശമായും മുൻഗണനാക്രമവും രേഖപ്പെടുത്തി സമർപ്പിക്കേണ്ടതാണ്.
ആവശ്യമായരേഖകൾ
ആധാർ കാർഡ് കോപ്പി അപേക്ഷിക്കേണ്ട വിധം പദ്ധതിയിലേക്ക് ഓൺലൈനായും ഓഫ്ലൈനായും അപേക്ഷ സമർപ്പിക്കാവുന്നതാണ്; ഓൺലൈൻ രജിസ്ട്രോ ഷൻ ചെയ്യുന്നതിനായി സുനീതി ഓൺലൈൻ സർവീസ് ആപ്ലിക്കേഷൻ പോർട്ടൽ സന്ദർശിക്കുക., ഹോം പേജിൽ വൺ ടൈം രജിസ്ട്രേഷൻക്ലിക്ക് ചെയ്യുക., മൊബൈൽ നമ്പറിൽ ലഭിച്ച വെരിഫിക്കേഷൻ കോഡ് നൽകി വെരിഫൈക്ലിക്ക് ചെയ്യുക., വിശദാംശങ്ങളും പൂരിപ്പിച്ച് പുതിയ പ്രൊഫൈൽ തുടങ്ങാം . , വീണ്ടും സുനീതി പോർട്ടൽ സന്ദർശിച്ച് സിറ്റിസൺ ലോഗിൻ ക്ലിക്ക് ചെയ്യുക., യൂസർനെയിംസ്ഥാനത്ത് മൊബൈൽ നമ്പറും പാസ്‌വേഡും നൽകി സൈൻ ഇൻ ക്ലിക്ക് ചെയ്യുക;എഡിറ്റ് ബട്ടൺ ക്ലിക്ക് ചെയ്ത് വ്യക്തിഗത വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുക., പ്രൊഫൈൽ അപ്ഡേറ്റ് ചെയ്തു കഴിഞ്ഞാൽ, സ്കീമുകൾ സ്‌ക്രീനിൻ്റെ ഇടതു വശത്ത് ദൃശ്യമാകും. , സ്‌കീം തിരഞ്ഞെടുത്ത് അപ്ലൈക്ലിക്ക് ചെയ്യുക; അപേക്ഷാ ഫോമിലെ വിശദാംശങ്ങളും പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യാം.



