Govt UpdatesLatest News

വാട്സാപ്പ് ഉപയോഗിക്കുന്നവർക്ക് പോലീസിന്റെ മുന്നറിയിപ്പ്

ജനപ്രിയ സമൂഹമാധ്യമമായ വാട്സാപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് തട്ടിപ്പ് നടത്തുന്ന രീതി വ്യാപകമാകുന്ന സാഹചര്യത്തിലാണ് പോലീസിന്റെ മുന്നറിയിപ്പ്.

അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് ദുരുപയോഗപ്പെടുത്തി വ്യക്തിഗത വിവരങ്ങൾ കൈക്കലാക്കൽ ആൾമാറാട്ടം നടത്തിയുള്ള സാമ്പത്തിക തട്ടിപ്പുകൾ തുടങ്ങി നിരവധി സാമ്പത്തിക കുറ്റ കൃത്യങ്ങൾ നടത്തുകയും പൊതുജനങ്ങൾക്ക് സാമ്പത്തിക നഷ്ടവും മാനഹാനിയും ഉണ്ടാക്കുകയും ചെയ്യുന്നു.

തട്ടിപ്പുകാർ സാധാരണക്കാരുടെ ഫോണിൽ വിളിച്ച് വിശ്വാസം നേടിയെടുക്കുകയോ എസ് എം എസ്/ Apk ഫയലുകൾ പോലുള്ളവ ഫോണാൽ അയച്ച് ഒ ട്ടി പ്പി പോലുള്ള രേഖകൾ കൈക്കലാക്കുകയും തുടർന്ന് അക്കൗണ്ടുകൾ അവരുടെ ഫോണുകളിലോ ലാപ് ടോപ്പിലോ ലോഗിൻ ചെയ്യുകയും ചെയ്യുന്നു. അക്കൗണ്ട് ഉടമ വീണ്ടും ഇൻസ്റ്റാൾ ചെയ്ത് തിരികെ ഉപയോഗിക്കാനുള്ള ശ്രമത്തിൽ ഒ ടി പി നൽകാൻ കഴിയാതെ 12 മുതൽ 24 മണിക്കൂർ വരെ വാട്സാപ്പ് പ്രവർത്തന രഹിതമാവുന്നു. ഈ സമയം ഹാക്കർമാർ ഉടമയുടെ പേരിൽ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും പണം ആവശ്യപ്പെട്ടുകൊണ്ടുള്ള വ്യാജ സന്ദേശങ്ങൾ അയക്കുകയും അപകടകരമായ Apk ലിങ്കുകൾ പ്രചരിപ്പിക്കുകയും ഇതിലൂലെ മറ്റുള്ളവരുടെ അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെടുന്നു.

ഇത്തരത്തിലുള്ള തട്ടിപ്പിനെ പ്രതിരോധിക്കാൻ വാട്സാപ്പിൽ two step verification on ആക്കി വക്കുക. ഫേഫോണിൽ വരുന്ന ഒ ടി പി കൾ മറ്റാരുമായും പങ്ക് വക്കാതിരിക്കുക. അജ്ഞ അജ്ഞാതമായ ലിങ്കുകളിലോ എപി കെ ഫയലുകളിലോ ഒരിക്കലും ക്ലിക്ക് ചെയ്യാതിരിക്കുക. സംസംശയാസ്പദമായി തേ തോന്നുന്ന തോന്നുന്ന സന്ദേശങ്ങൾക്ക് മറുപടി നൽകാതിരിക്കുക.

സാമ്പത്തിക കുറ്റകൃത്യങ്ങൾ  നേരിടുകയോ  ചെയ്താൽ ഉടൻ തന്നെ 1930 എന്ന സൗജന്യ നമ്പറിൽ വിളിച്ചറിയിക്കുകയോ cybercrime.gov.in എന്ന വെബ്‌സൈറ്റിൽ  രജിസ്റ്റർ ചെയ്യുകയോ ചെയ്യുക

Related Articles

Back to top button