Govt UpdatesLatest News

തൊഴിലുറപ്പ് മാറുന്നു ഇനി പുതിയ പേര് പൂജ്യ ബാപ്പു ഗ്രാമീൺ റോസ് നഗർ യോജന

തൊഴിലുറപ്പ് പേര് മാറ്റുന്നു

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറുന്നു. പദ്ധതിയുടെ പേര് പൂജ്യ ബാപ്പു റോസ് നഗർ യോജന എന്നാക്കി മാറ്റാൻ കേന്ദ്ര മന്ത്രിസഭ അനുമതി നൽകി. കുറഞ്ഞ ദിവസക്കൂലി 240 രൂപയാക്കി മാറ്റാനും നീക്കമുണ്ട്.

തൊഴിൽ ദിനങ്ങൾ 125 എണ്ണമാക്കി നിജപ്പെടുത്തുന്ന പൂജ്യ ബാപ്പു റോസ് നഗർ യോജന ബിൽ കേന്ദ്രം കൊണ്ടുവരാനും നീക്കമുണ്ട്. പദ്ധതിക്കായി 1.51 കോടി രൂപ നീക്കിവക്കാനാണുദ്ദേശിക്കുന്നത്.

ഗ്രാമീണ മേഖലയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അവിദഗ്ധ തൊഴിലാളികൾക്ക് 100 തൊഴിൽ ദിനങ്ങൾ നൽകുന്നതായിരുന്നു പദ്ധതി. നിലവിൽ 15.4 കോടി അംഗങ്ങൾ തൊഴിലെടുക്കുന്നുണ്ട്. ഇതിൽ മൂന്നിൽ ഒന്നും സ്ത്രീകളാണ്.

2005 ലാണ് ദേശീയ തൊഴിലുറപ്പ് പദ്ധതി രാജ്യത്ത് നിലവിൽ വന്നത്. ഇത് 2009 ൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയാക്കി മാറ്റുകയായിരുന്നു

Related Articles

Back to top button