Govt UpdatesLatest News

സർക്കാരിന്റെ ക്രിസ്മസ് സമ്മാനം 12 ഇന ഭക്ഷ്യ കിറ്റ് 20 കിലോ അരി നീല വെള്ള കാർഡിന് ആട്ട

സബ്സിഡി വെളിച്ചെണ്ണ 10 രൂപ കുറച്ച് 309 രൂപക്ക് ലഭിക്കും. 6 ജില്ലകളിൽ ക്രിസ്മസ് ഫെയറുകൾ. 25 രൂപ നിരക്കിൽ 20 കിലോ അരി ലഭിക്കും ജനുവരി മുതൽ വെള്ള നീല കാർഡിന് ആട്ട ലഭിക്കും.

ജനുവരി 1 വരെയാണ് ക്രിസ്മസ് ഫെയറുക നടക്കുക. 500 രൂപക് സബ്സിഡി ഇതര സാധനങ്ങൾ വാങ്ങിയാൽ 1 കിലോ ശബരി ഉപ്പ് 1 രൂപക്ക് ലഭിക്കും. കൂടാതെ 500 രൂപയുടെ 12 ഇന ഭക്ഷ്യ കിറ്റും വാങ്ങാം. പഞ്ചസാര,തേയില, പായസം മിക്സ് , ശബരി അപ്പം പൊടി മസാലകൾ എന്നിവ അടങ്ങിയ 667 രൂപ വില വരുന്ന കിറ്റാണ് 500 രൂപക്ക് ലഭിക്കുക.

ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾ 50% വിലക്കുറവിൽ ലഭിക്കും. പ്രമുഖ ബ്രാൻഡഡ് 280 ൽ പരം ഉല്പന്നങ്ങൾക്ക്‌  പ്രത്യേഗ ഓഫറുകളുണ്ടായിരിക്കും.

1000 രൂപക്ക് സബ്സിഡി സാധനങ്ങൾ വാങ്ങുംമ്പോൾ കൂപ്പൺ വഴി 50 രൂപ കുറവ് ലഭിക്കും. സപ്ലൈക്കോയുടെ പെട്രോൾ പമ്പുകളിൽ നിന്നും 250 രൂപക്ക് ഇന്ധനം നിറക്കുന്ന ഇരു ചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും 1000 രൂപക് മുകളിൽ ഇന്ധനം നിറക്കുന്ന മറ്റ് വാഹനങ്ങൾക്കും കൂപ്പണുകൾ ലഭിക്കും. ക്രിസ്മസ് പുതുവത്സര വിപണിയോടനുബന്ധിച്ച് സാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കാനും തീരുമാനമായിട്ടുണ്ട്.

Related Articles

Back to top button