പണയ സ്വർണ്ണത്തിന്റെ മൂല്യം വീണ്ടും കണക്കാക്കാൻ ബാങ്കിന് അധികാരമില്ല: സുപ്രീം കോടതി

സ്വർണ്ണം പണയപ്പെടുത്തി വായ്പ എടുത്തു കഴിഞ്ഞാൽ വീണ്ടും അതിന്റെ മൂല്യം പരിശോധിക്കാൻ ബാങ്കുകൾക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി . സ്വർണ്ണം നഷ്ടപ്പെടുത്തി എന്ന പരാതിയിൽ ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ രജിസ്റ്റർ ചെയ്ത എഫ് ഐ ആർ പുനസ്ഥാപിച്ചാണ് ജഡ്ജിമാരായ സഞ്ജയ് കരോൽ, മനോജ് മിശ്ര എന്നിവരടങ്ങിയ ബഞ്ചിന്റെ വിധി.
ബീഹാർ സ്വദേശി അഭിഷേക് സിങ്ങിന്റെ ഹരജിയിലാണ് വിധി. ബീഹാറിലെ മൊതി ജീലിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽ 254 ഗ്രാം സ്വർണ്ണം പണയപ്പെടുത്തി അഭിഷേക് 7.7 ലക്ഷം രൂപ 2020 ജൂലൈയിൽ വായ്പ എടുത്തിരുന്നു. പണം പലിശ ഉൾപ്പെടെ 2023 ൽ തിരിച്ചടച്ചു. എന്നാൽ സ്വർണ്ണം തിരികെ നൽകാൻ ബാങ്കിനു സാധിച്ചില്ല. കൃത്യസമയത്ത് പണം തിരികെ അടക്കാതെ വന്നപ്പോൾ സ്വർണ്ണത്തിന്റ മൂല്യം വീണ്ടും പരിശോധിച്ചെന്നും ഇതിൽ ആഭരണം വ്യാജമാണെന്ന് കണ്ടെത്തിയെന്നും സ്വർണ്ണം പൂശിയ ആഭരണം വിറ്റെന്നുമായിരുന്നു ബാങ്കിന്റെ വിശദീകരണം. ഇതിനെതിരെ അഭിഷേക് നൽകിയ പരാധിയിൽ 2023 മെയ് 22 ന് എഫ് ഐ ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.
ഇതിനെതിരെ ബാങ്ക് പാട്ന ഹൈക്കോടതിയിൽ ഹർജി നൽകുകയും അനുകൂല വിധി നേടുകയും ചെയ്തു. എഫ് ഐ ആർ റദ്ദാക്കി അതുകൂല വിധി നേടുകയും ചെയ്തു ഇത് ചോദ്യം ചെയ്തു കൊണ്ടാണ് അഭിഷേക് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്.



