മാസത്തിൽ 25 ദിവസം കെ എസ് ആർ ടി സി യിൽ സൗജന്യ യാത്ര

എസ് ആർടിസിയുടെ പുതിയമൊബൈൽ ആപ്ലിക്കേഷനായ ചലോ ആപ്പ് വൈകാതെ നിലവിൽ വരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ മുഖ്യമന്ത്രി സമയം അനുവദിക്കുന്ന മുറയ്ക്ക് ആപ്പിന്റെ ഉദ്ഘാടനം നടത്തും നിലവിൽ ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ ലഭ്യമാണ് കേരളത്തിലെ കെ എസ് ആർടിസി ബസുകളുടെ മുഴുവൻ വിവരങ്ങളും ആപ്പിൽ ലഭ്യമാകും ആപ്പ് നിലവിൽ വരുന്നതോടെ എൻക്വയറി കൗണ്ടറുകളെ സമീപിക്കേണ്ട കാര്യമില്ലെന്നും മുഴുവൻ വിവരങ്ങളും സ്വന്തം ഫോണിൽ ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി ബസുകൾ പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ സമയം, സീറ്റ് ലഭ്യത, തത്സമയ ലൊക്കേഷൻ തുടങ്ങിയ വിവരങ്ങൾ ആപ്പിലൂടെ ലഭ്യമാകും. ആറ് ഭാഷകളിൽ വിവരങ്ങൾ അറിയാനാകും. കാഴ്ചാ പരിമിതി ഉള്ളവർക്ക് ഉപയോഗിക്കാനായി ആപ്പ് ബ്ലൈൻഡ് ഫ്രണ്ട് ലിയാക്കുമെന്നും മന്ത്രി പറഞ്ഞു.
ചലോ ആപ്പ് നിലവിൽ വന്നാൽ എൻക്വയറി കൗണ്ടറിലെ ജീവനക്കാരുടെ ഡ്യൂട്ടി കുറച്ചു പരമാവധി ജീവനക്കാരെ കണ്ടക്ടർ,ഡ്രൈവർ ഡ്യൂട്ടിക്ക് നിയോഗിക്കാനാകും. മുൻപ് ഒരു ദിവസം 76 ബസുകൾ വരെ റദ്ദാക്കിയിരുന്നെങ്കിൽ ഇപ്പോൾ അത് കുറയ്ക്കാൻ സാധിച്ചു. നിലവിൽ ഓടുന്ന ബസുകൾക്ക് പുറമേ, 100 ബസുകൾ കൂടി കൂടുതൽ ഓടിക്കാനും കഴിഞ്ഞു ഓടിക്കൊണ്ടിരിക്കുന്ന ബസുകളിൽ ടിക്കറ്റുകൾ റിസർവ് ചെയ്യാനുള്ള സംവിധാനവും വരുമെന്നും മന്ത്രി ഗണേഷ് കുമാർ അറിയിച്ചു
കെ എസ് ആർടിസിയുടെ ട്രാവൽ കാർഡിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പുറത്തിറക്കിയ ഒരു ലക്ഷം കാർഡുകളിൽ നാൽപതിനായിരത്തിലധികം കാർഡുകൾ വിറ്റു പോയി. 100രൂപയാണ് കാർഡിന്റെ വില എല്ലാ യു പി ഐ പേയ്മെന്റുകളും ബസിൽ നടത്താൻ സംവിധാനമുണ്ട്. ഡെബിറ്റ് കാർഡുകൾ . ഉപയോഗിച്ചും പേയ്മെന്റ് നടത്താം ട്രാവൽ കാർഡ് വിപണിയിലേക്ക് ഇറക്കുമെന്നും അതു വഴി കച്ചവടക്കാർക്കും ലാഭം നേടാനാകുമെന്നും മന്ത്രി പറഞ്ഞു. വിദ്യാർഥികൾക്ക് നൽകുന്ന പേപ്പർ കൺസഷൻ കാർഡ് ട്രാവൽ കാർഡിറ്റ് സമാനമായി പരിഷ്കരിക്കും.
20 ദിവസത്തിനുള്ളിൽ ചിപ്പോട് കൂടിയ സ്റ്റുഡന്റ്സ് കൺസഷൻ കാർഡ് പുറത്തിറക്കും. പേപ്പർ കൺസഷൻ കാർഡിന് ഒരു വർഷത്തേക്ക് നിൽക്കുന്ന 109 രൂപ തന്നെയാണ് നിരക്ക്. രണ്ട് വർഷമാണ് കാർഡിന്റെ കാലാവധി കാലാവധി അവസാനിക്കുന്ന മുറയ്ക്ക് കണ്ടക്ടർമാർ മുഖേന കാർഡ് പുതുക്കാം. കൺസഷൻ കാർഡ് ഉപയോഗിച്ചു നിർദിഷ്ട റൂട്ടിൽ ഒരു മാസം 25 ദിവസം സൗജന്യയാത്ര നടത്താമെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു



