Govt Updates

5 ലക്ഷം രൂപ വരെ വായ്പ അതും പലിശ ഇല്ലാതെ സ്ത്രീകൾക്കായി പുതിയ കേന്ദ്ര പദ്ധതി

5 ലക്ഷം രൂപ വരെ വായ്പ അതും പലിശയില്ലാതെ സ്ത്രീകൾക്കായി പുതിയ കേന്ദ്രപദ്ധതി.

സ്ത്രീ ശാക്തീകരണത്തിനായി കേന്ദ്ര സർക്കാർ നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, കേന്ദ്ര സർക്കാർ സ്ത്രീ ശാക്തീകരണത്തിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് കണക്കിലെടുത്ത് , 2023 ൽ കേന്ദ്ര സർക്കാർ സ്ത്രീകൾക്കായി ലഖ്പതി ദീദിയോജന ആരംഭിച്ചു. വ്യാവസായ മേഖലയിൽ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. വ്യവസായ സ്ഥാപിക്കുന്നതിന് അവർക്ക് സാമ്ബത്തികസഹായം നൽകണമെന്ന് സർക്കാർ വിശ്വസിക്കുന്നു. ഈ പദ്ധതി പ്രകാരം 5 ലക്ഷം രൂപ പലിശ രഹിത വായ്പ ലഭിക്കും എന്നിരുന്നാലും, ഇതിനായി നിങ്ങൾ ചില രേഖാമൂലമുള്ള നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ടിവരും കൂടാതെ, സർക്കാർ മുന്നോട്ടുവച്ച ചില വ്യവസ്ഥകളും പാലിക്കേണ്ടതുണ്ട്.

ഈ പദ്ധതി പ്രകാരം, സ്ത്രീകൾക്ക് (വനിതാ പദ്ധതി ]പലിശയില്ലാതെ 5 ലക്ഷം രൂപ വരെ വായ്പ സർക്കാർ നൽക്കുന്നു സ്വയം സഹായ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട സ്ത്രീകൾക്കായി ഈ പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഈ പദ്ധിതിയിലൂടെ , സ്ത്രീകൾക്ക് അവരുടെ വരുമാനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കൂടാതെ സ്വയം തൊഴിൽ ചെയ്യാൻ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നു. ഈ പദ്ധതി പ്രകാരം, സ്ത്രീകൾക് നൈപുണ്യവികസന പരിപാടിയുടെ കീഴിൽ പരിശീലനം നൽക്കുകയും തുടർന്ന് സ്വന്തമായി ബിസിനസ്സ് ആരംഭിക്കുന്നതിന് 1 ലക്ഷം മുതൽ 5 ലക്ഷ രൂപ വരെ പലിശയില്ലാതെ വായ്പ നൽകുകയും ചെയ്യും. ഈ പദ്ധതി പ്രകാരം 3 കോടി സ്ത്രീകളെ ലഖ്പതി ദീദി
യോജനയുമായി ബന്ധിപ്പിക്കാൻ സർക്കാർ ലക്ഷ്യമിടുന്നു.

ലഖ്പതി ദീദി യോജന അപേക്ഷിക്കാൻ സ്ത്രീകൾ സ്വയം സഹായ ഗ്രൂപ്പിന് കീഴിൽ ഒരു ബിസിനസ് പ്ലാൻ സമർപ്പിക്കേണ്ടതുണ്ട് അവരുടെ ബിസിനസ് പ്ലാൻ തയ്യാറായ ശേഷം സ്വയം സഹായ ഗ്രൂപ്പ് ആ പ്ലാൻ സർക്കാരിന് അയയ്ക്കും സർക്കാർ ഉദ്യോഗസ്ഥർ ഈ പദ്ധതി അവലോകനം ചെയ്യും അതിനു ശേഷം അപേക്ഷ സ്വീകരിച്ചാൽ പദ്ധതിയുടെ ആനുകൂല്യങ്ങൾ നൽകുകയും അതിനായി 5 ലക്ഷം രൂപ വരെ വായ്പ നൽക്കുകയും ചെയ്യും. ലഖ്പതി ദീദി യോജനയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് നിങ്ങളുടെ കൈവശം ചില ആവശ്യമായ രേഖകൾ ഉണ്ടായിരിക്കണം

ആവശ്യമായ രേഖകൾ

ആധാർ കാർഡ്, പാൻകാർഡ് ,വരുമാന സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക് , പാസ്പോർട്ട് സൈസ് ഫോട്ടോ . മൊബൈൽ നമ്ബർ തുടങ്ങിയവയാണ് .

സ്ത്രീ ശാക്തീകരണവും ഗ്രാമീണ സാമ്ബത്തിക വികസനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ ഒരു മികച്ച പദ്ധതിയാണിത്.

Related Articles

Back to top button