Govt Updates

നാലു മുതൽ ഏഴു വരെ ക്ലാസുകളിൽ പഠിക്കുന്നവർക്ക് 1000 മുതൽ 1500 രൂപ വരെ സഹായം

വിദ്യാർത്ഥികൾക്ക് പ്രതിവർഷം 1000 മുതൽ 1500 വരെ 3 വർഷത്തേക്ക് സ്കോളർഷിപ്പ്

 പൊതു വിദ്യാലയങ്ങളിലെ 4 , 7 ക്ലാസുകളിലെ വിദ്യാർഥികൾക്കായി നടത്തുന്ന സി എം കിഡ്സ് സ്കോളർഷിപ്പ് (എൽപി / യുപി വിഭാഗം പരീക്ഷകളുടെ രജിസ്ട്രേഷൻ തിയ്യതി നീട്ടി .

പുതിയ വിജ്ഞാപന പ്രകാരം വിദ്യാർത്ഥികൾക്ക് ജനുവരി 19 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പക്കാവുന്നതാണ് മുൻപ് ഇത് ജനുവരി 15 വരെയായിരുന്നു പരീക്ഷാ വിവരങ്ങൾ എൽ.എസ്.എസ് ( LSS ] യു എസ് എസ് (USS ] പരീക്ഷകളെ ഏകീകരിച്ച് ഈ വർഷം മുതലാണ് സി.എം കിഡ്‌സ് സ്കോളർഷിപ്പ് എന്ന പേരിൽ പരീക്ഷകൾ നടത്തുന്നത് .

2026 ഫെബ്രുവരി 26 ന് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് പരീക്ഷ നടക്കും പരീക്ഷയിൽ നിശ്ചിത കട്ട് ഓഫ് മാർക്ക് നേടി വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രതിവർഷം സ്കോളർഷിപ്പ് തുക ലഭിക്കും എൽപി വിഭാഗത്തിന് വർഷത്തിൽ 1,000 രൂപ വീതം 3 വർഷത്തിൽ 1,500 രൂപ വീതം 3 വർഷത്തേക്കുമാണ് ലഭിക്കുക പരീക്ഷാരീതിയും സമയക്രമവും ഫെബ്രവരി 26 ന് 2 പേപ്പറുകളിലായാണ് ക്രമീകരിച്ചിരിക്കുന്നത്.

രാവിലെ 10.00- 12.00 ഒന്നാം പേപ്പർ ഉച്ചയ്ക്ക് 1.30- 3.30 രണ്ടാം പേപ്പർ വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക പോർട്ടലായbpekerala .in വഴി സ്കൂൾ പ്രധാനാധ്യാപകർ മുഖേനയാണ് അപേക്ഷകൾ നൽകേണ്ടത് പരീക്ഷയ്ക്ക് പ്രത്യേകം ഫീസ് നൽകേണ്ടതില്ല. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ അർഹരായ എല്ലാ വിദ്യാർത്ഥികളും ജനുവരി 19 നുള്ളിൽ രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് അധികൃതർ അറിയിച്ചു

Related Articles

Back to top button