റോഡപകടം സംഭവിച്ചാൽ 7 ദിവസത്തെ സൗജന്യ ചികിത്സ 150000 രൂപയുടെ കേന്ദ്ര സഹായം

റോഡപകടങ്ങളിൽപ്പെടുന്നവർക്ക് സൗജന്യവും പണരഹിതവുമായ ചികി സനൽക്കുന്ന പ്രധാനമന്ത്രിയുടെ പദ്ധതിയായ പി.എം ഭാരത് (റോഡ് അപകട ഇരകളുടെ ആശുപത്രിവാസവും ഉറപ്പായ ചികിത്സയും) കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും ഈ പദ്ധതി പ്രകാരം മോട്ടോർ വാഹനം മൂലമുണ്ടാകുന്ന റോഡപകടത്തിന് ഇരയായ ഏതൊരു വ്യക്തിക്കും അപകട തീയതി മുതൽ 7 ദിവസത്തെ പരമാവധി പരിധിയിൽ 1.5 ലക്ഷം രൂപ വരെ ചികിത്സാ പരിരക്ഷ ലഭിക്കും.
മരിച്ചയാളുടെ കുടുംബത്തിന് 2 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ഗതാഗത മന്ത്രിമാരുടെ വാർഷികയോഗത്തിന് ശേഷമാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ റോഡ് അപകടത്തിൽപ്പെട്ടവർക്ക് പണരഹിത ചികിത്സ (Cashless Treatment of Road Accident victim ] എന്ന പേരിൽ ആറ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയിട്ടുണ്ട്.
ഈ പദ്ധതിയിലുടെ അപകടങ്ങളിൽപ്പെട്ടവർക്ക് പരമാവധി 7 ദിവസത്തെ സൗജന്യ ചികിത്സലഭ്യമാക്കും നേരത്തെ ചണ്ഡീഗഡ്, അസം ,പഞ്ചാബ്, ഉത്തരാഖണ്ഡ് ഹരിയാന പുതുച്ചേരി എന്നിവിടങ്ങളിൽ പണരഹിത ചികിത്സ പദ്ധതി വിജയകരമായി നടപ്പിലാക്കിയിരുന്നു റോഡ് ഗതാഗത മന്ത്രാലയം കഴിഞ്ഞ വർഷം മേയിൽ ഈ പദ്ധതി വിജ്ഞാപനം ചെയ്തിരുന്നു. ജൂണിൽ പദ്ധതിയുടെ മാർഗനിർദേശങ്ങൾ പുറത്തിറക്കി അപകടങ്ങളുടെ വിവരങ്ങൾ ഡിജിറ്റലായി രേഖപ്പെടുത്തുന്ന സംവിധാനവും നാഷണൽ ഹെൽത്ത് അതോറിറ്റിയുടെ ഇടപാട് കൈകാര്യം ചെയ്യുന്ന സംവിധാനവും ആശുപത്രികളുമായി ബന്ധിപ്പിച്ചിട്ടുണ്ട് ചികിത്സ പണം കൈമാറൽ ക്ലെയിം സമർപ്പിക്കൽ എന്നിവയെല്ലാം ഈ സംവിധാനം വഴിയാണ് നടക്കുന്നത്.
അപകടവരുത്തിയവാഹനം ഇൻഷുർ ചെയ്തിട്ടുണ്ടെങ്കിൽ ഇൻഷുറൻസ് കമ്ബനികളിൽ നിന്നുള്ള സംഭാവനകളിലൂടെയും ഇൻഷുർ ചെയ്യാത്ത കേസുകളിൽ ബഡ്ജറ്റ് പിന്തുണയിലൂടെയും ഈ പദ്ധതിക്കുള്ള പണം കണ്ടെത്തുന്നു .ഈ പണം മോട്ടോർ വെഹിക്കിൾ ആക്സിഡൻ്റ് ഫണ്ട് (Motor Vehicle Accident Fund (MVA F] വഴിയാണ് ആശുപത്രികൾക്ക് നൽകുന്നത്.
പദ്ധതി പ്രകാരം അപകടത്തിൽപ്പെട്ടവർക്ക് ജീവന് ഭീഷണിയല്ലാത്ത കേസുകളിൽ 24 മണിക്കുറും ജീവന് ഭീഷണിയുള്ള കേസുകളിൽ 48 മണിക്കൂറും നിശ്ചിത ആശുപത്രികളിൽ പ്രാഥമിക ചികിത്സ നൽകും ഇതിനായി പോലീസ് സഹായം ആവശ്യമായി വരും ഈ പദ്ധതിക്ക് കേന്ദ്ര സംസ്ഥാന തലങ്ങളിലുള്ള മറ്റ് പദ്ധതികളെക്കാൾ മുൻഗണനയുണ്ട്.
അപകട സംഭവിച്ച ശേഷമുള്ള ആദ്യത്തെ ഒരു മണിക്കുറിനുളളിൽ നൽകുന്ന അടിയന്തര വൈദ്യസഹായം ശക്തിപ്പെടുത്താനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത് ഈ സമയത്തിനുളളിൽ ചികിത്സ നൽകിയാൽ മരണ സാധ്യത ഗണ്യമായി കുറയ്ക്കാൻ സാധിക്കും അപകടസ്ഥലത്തു നിന്ന് എത്രയും പെട്ടെന്ന് അടുത്തുള്ള ആശുപത്രിയിലെത്തിക്കാൻ 112 സംവിധാനവുമായിസം യോജിപ്പിച്ചിട്ടുണ്ട് .ഇത് അടുത്തുള്ള ആംബുലൻസ് വേഗത്തിൽ എത്തിക്കാനും അപകടത്തെ ക്കുറിച്ച് പോലീസിന് ഉടൻ വിവരം നൽകാനും സഹായിക്കും ജില്ലാ പോലീസ് ഉദ്യോഗസ്ഥർക്കും കളക്ടർമാർക്കും അപകടത്തെക്കുറിച്ച് എസ്എംഎസ് അലേർട്ടുകൾ ലഭിക്കും ഇത് സമയബന്ധിതമായ നടപടികൾക്ക് സഹായിക്കും നിർട്ടിഷ്ടആശുപത്രികളിൽ മാത്രമല്ല ഏത് ആശുപത്രികളിലും അപകടത്തിൽപ്പെട്ടവർക്ക് പ്രാഥമിക ചികിത്സ നൽകേണ്ടതാണ് നിയമ കമ്മീഷൻ്റെ കണക്കനുസരിച്ച് റോഡ് അപകടങ്ങളിൽപെട്ടവർക്ക് വേഗത്തിൽ വൈദ്യ സഹായം നൽകിയാൽ50 ശതമാനം ജീവൻ രക്ഷിക്കാൻ സാധിക്കും
2024 ൽ മാത്രം ഏകദേശം 1.8 ലക്ഷം പേർ റോഡ് അപകടങ്ങളിൽ മരിച്ചു. ഈ പദ്ധതിയിലൂടെ ഇത്തരം മരണങ്ങൾ കുറയ്ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്



