BPL റേഷൻ കാർഡുള്ളവർക്ക് സൗജന്യ കുടിവെള്ളം അപേക്ഷ ജനുവരി 30 വരെ അപേക്ഷിക്കാം

കേരള വാട്ടർ അതോറിറ്റി BPL വിഭാഗത്തിൽ വരുന്ന ഉപഭോക്താക്കൾക്ക് നൽകുന്ന സൗജന്യ കുടിവെള്ള ആനുകൂലും ലഭിക്കുന്നതിനായി ജനുവരി 1 മുതൽ 31 വരെ അപേക്ഷിക്കാം
പ്രതിമാസം 15000 ലിറ്റർവരെ മാത്രം ഉപഭോഗമുള്ള BPL വിഭാഗത്തിൽ പ്പെടുന്നവർക്കാണ് ആനുകൂലും ലഭിക്കുക. 2026 ൽ BPL ആനുകൂല്യം ലഭിക്കുന്നതിനായി , നിലവിൽ ആനുകൂല്യം ലഭിച്ചു കൊണ്ടിരിക്കുന്നവരും പുതുതായി ആനുകൂല്യം ആവശ്യമുള്ളവരും അപേക്ഷ നൽകണം.
2026 ജനുവരി 31 ന് മുൻപ് https://bplapp. Kwa.Kerala.gov.in എന്ന ഓൺലൈൻ പോർട്ടൽ വഴി അപേക്ഷകൾ നൽകാം. ഉപഭോക്താക്കളുടെ ഇ-അബാക്കസ് വിവരങ്ങൾ സിവിൽ സപ്ലൈസ് വകുപ്പിലെ റേഷൻ കാർഡിലെ വിവരങ്ങളുമായി ഒത്തുനോക്കിയ ശേഷം അർഹതയുള്ളവർക്ക് ആനുകൂല്യം ലഭിക്കും. വാട്ടർ ചാർജ് കുടിശ്ശിക ഉള്ളവരും പ്രവർത്തനരഹിതമായ മീറ്റർ ഉള്ളവരും ജനുവരി 31 ന് മുൻപ് കുടിശ്ശിക അടച്ചു തീർക്കുകയും കേടായ മീറ്റർ മാറ്റി സ്ഥാപിക്കുകയും ചെയ്താൽ മാത്രമേ അപേക്ഷ പരിഗണിക്കുകയുള്ളൂ.
അതേസമയം വാടക വീടുകളിൽ താമസിക്കുന്നവർക്കും ഈ വർഷം മുതൽ BPL ആനുകൂല്യം അനുവദിക്കും. ഈ വിഭാഗത്തിൽ വരുന്ന ഉപഭോക്താക്കൾ വാടക കരാറിന്റെ പകർപ്പും വീട്ടുടമസ്ഥന്റെ സമ്മത പത്രവും അപേക്ഷയോടൊപ്പം ഓൺലൈൻ പോർട്ടിൽ അപ്ലോഡ് ചെയ്യണം.
കൂടുതൽ വിശദവിവരങ്ങൾക്ക് ബന്ധപ്പെട്ട സെക്ഷൻ ഓഫീസ് സന്ദർശിക്കുകയോ ടോൾ ഫ്രീ നമ്പറായ 1916 ൽ വിളിക്കുകയോ ചെയ്യുക.



