Govt UpdatesLatest News
നവംബർ മാസത്ത പെൻഷൻ 3600 വ്യാഴാഴ്ച മുതൽ വിതരണം

സാമൂഹ്യ സുരക്ഷക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്കുള്ള രണ്ട് മാസത്തെ പെൻഷൻ വ്യാഴാഴ്ചമുതൽ വിതരണം .
3600 രൂപയാണ് ഗുണഭോക്താക്കളുടെ അക്കൗണ്ടിലെത്തുക. നേരത്തെ ഉണ്ടായിരുന്ന കുടിശ്ശികയുടെ അവസാന ഗഡുവായ 1600 രൂപയും നവംബറിലെ 2000 രൂപയുമാണ് വിരണം ചെയ്യുക. കുടിശ്ശിക അടക്കമുള്ള തുക വിതരണം ചെയ്യാനായി 1864 കോടി രൂപയാണ് ഒക്ടോബർ 31 ന് ധനവകുപ്പ് അനുവദിച്ചത്.
ഒരു മാസത്തെ തുകവിതരണം ചെയ്യാൻ 900 കോടി രൂപയാണ് വേണ്ടിയിരുന്നത് ഇപ്പോൾ 400 രൂപ വർദ്ധിപ്പിച്ചതോടെ 1050 കോടി രൂപ കണ്ടെത്തണം.
ഗുണഭോക്താക്കൾക്ക് ബാങ്ക് അക്കൗണ്ട് വഴിയും സഹകരണ സംഘങ്ങൾ വഴിയും തുകയെത്തും.



