Govt UpdatesLatest News

ഒരു റേഷൻ കാർഡിന് 20 കിലോ അരി സൗജന്യ ഭക്ഷ്യക്കിറ്റ്

ഓണത്തിന് 20 കിലോ അരി 25 രൂപ നിരക്കിൽ എപിഎൽ ബിപിഎൽ വ്യത്യാസമില്ലാതെ വിതരണം ചെയ്യുമെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. 250 ൽ പരം ബ്രാൻഡഡ് നിത്യോപയേഉയോഗ ൽപ്പന്നങ്ങളും വില കുറച്ച് ലഭിക്കും.

സെപ്റ്റബർ മാസത്തെ സബ്സിസി സാധനങ്ങൾ ഓഗസ്റ്റ് മാസത്തിൽ ലഭിക്കും. തിരഞ്ഞെടുത്ത ഉല്പന്നങ്ങൾക്ക് 50 ശതമാനം വിലക്കുറവും ഉണ്ടായിരിക്കുമെന്ന് മന്ത്രി അറിയിച്ചു. പാലക്കാടൻ മട്ട വടി / ഉണ്ടഅരി, പുട്ടുപൊടി അപ്പം പൊടി പഞ്ചസാര സേമിയ / പാലട പായസം മിക്സ് കല്ലുപ്പ് പൊടിയുപ്പ് എന്നിവയാണ് പുതിയതായി പുറത്തിറക്കിയ ശബരി ഉല്പന്നങ്ങൾ

14 ഇനം ഭക്ഷ്യ ഉല്പന്നങ്ങൾ അടങ്ങിയ ഓണക്കിറ്റ് വിതരണം 26 മുതൽ ആരംഭിക്കും. ആദ്യ ഘട്ടത്തിൽ AAy കാർഡിനും ക്ഷേമ സ്ഥാപനത്തിലെ അംഗങ്ങൾക്കും ലഭിക്കും.

ഓണക്കിറ്റിലെ ഉല്പന്നങ്ങൾ

പഞ്ചസാര – 1 കിലോ, വെളിച്ചെണ്ണ അരലിറ്റർ, തുവർ പ്പരിപ്പ് 250 ഗ്രാം, ചെറുപയർപ്പരിപ്പ് 250 ഗ്രാം, വൻപയർ 250 ഗ്രാം, കശുവണ്ടി50 ഗ്രാം, നെയ്യ് 50 മില്ലി, ശബരി ഗോൾഡ് ടീ 250 ഗ്രാം, ശബരി പായസം മിക്സ് 200 ഗ്രാം, ശബരി സാമ്പാർ പ്പൊടി 100 ഗ്രാം, ശബരിമുളക് പൊടി 100 ഗ്രാം, മഞ്ഞപ്പൊടി 100 ഗ്രാം, മല്ലിപ്പൊടി 100 ഗ്രാം, ഉപ്പ് 1 കിലോ

Related Articles

Back to top button