വൈദ്യുതി ബില്ല് മൂന്ന് ഇരട്ടിയായി വർദ്ധിക്കും നിരക്ക് കുറക്കാൻ ഇങ്ങനെ ചെയ്യുക

വൈകീട്ട് 6 മുതൽ രാത്രി 10 വരെ ൈ വൈദ്യുതി ഉപയോഗിച്ചാൽ വൈദ്യുതി ബില്ല് 3 ഇരട്ടിയാകുമെന്ന് ഇപ്പോഴും എല്ലാവരും പറയാറുള്ള കാര്യമാണ്. എന്നാൽ ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് കെ.എസ്.ഇ.ബി. ടി ഒഡി ബില്ലിങ്ങിൽ വൈകീട്ട്6 മുതൽ 10 വരെ വൈദ്യുതി നിരക്കിൽ 3 ഇരട്ടി വർധനയെന്നത് വ്യാജ പ്രചാരണമെന്ന് കെ എസ് ഇ ബി പറഞ്ഞു ഈ സമയത്ത് 25 ശതമാനം കൂടുതൽ നിരക്കാണ് ഈക്കുന്നത്.
രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ നിറക്കാൻ പത്തു ശതമാനം കുറവ് നൽകും രാത്രി 10 മുതൽ രാവിലെ 6 വരെ സാധാരണ നിരക്ക് ഈടാക്കും ‘പമ്ബ് സെറ്റ് ഇസ്തിര പ്പെട്ടി, ഹീറ്റർ, മിക്സി, ഗ്രൈൻഡർ എന്നിവയുടെ ഉപയോഗം പകൽ സമയത്തേയ്ക്ക് മാറ്റിയാൽ 35 ശതമാനo വരെ പണം ലാഭിക്കാമെന്നും കെ എസ് ഇ ബി അറിയിച്ചു. പ്രതിമാസം 250 ലധികം യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്കും ഹൈ ടെൻഷൻ എക്സ്ട്രാഹൈ ടെൻഷൻ 20 കിലോവാട്ടിന് മുകളിൽ കണക്ടഡ് ഉപഭോക്താക്കൾക്കുമാണ് ടൈം ഓഫ് ഡേ ബില്ലിങ് ഏർപ്പെടുത്തിയിട്ടുള്ളത്.



