Govt UpdatesLatest News
ഒക്ടോബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം 26 മുതൽ ആരംഭിച്ചു

സംസ്ഥാനത്തെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ആശ്വാസമായി ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഒക്ടോബർ 26 മുതൽ ആരംഭിക്കുന്നു
സാമൂഹ്യ സുരക്ഷാ പെൻഷനും ക്ഷേമനിധി ബോർഡ് പെൻഷനുകളും മുടങ്ങാതെ വിതരണം ചെയ്യുന്നതിനായി സർക്കാർ ആകെ 1081കോടി രൂപ അനുവദിച്ചു സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിനായി 961 . 64 കോടി രൂപയും വിവിധ ക്ഷേമനിധി ബോർഡുകൾ വഴിയുള്ള പെൻഷൻ നൽകുന്നതിനായി 119.46 കോടി രൂപയുമാണ് ധനവകുപ്പ് വകയിരുത്തി ഉത്തരവിറക്കിയത്
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകിയിട്ടുള്ള ഗുണദോക്താക്കൾക്ക് തുക നേരിട്ട് അക്കൗണ്ടുകളിലേക്ക് എത്തും അക്കൗണ്ട് സൗകര്യമില്ലാത്തവർക്ക് സഹകരണ ബാങ്കുകൾ മുഖേന പെൻഷൻ തുക വീടുകളിലെത്തിച്ച് വിതരണം ചെയ്യും



