വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത | KSRTC യിൽ ടൂർപാക്കേജ് വരുന്നു

കോളജ് വിദ്യാർത്ഥികൾക്ക് കുറഞ്ഞ ചെലവിൽ വിനോദവും അറിവും പകരുന്നതിനായി കെഎസ്ആർടിസി വിജ്ഞാനദർശിനി എന്ന പേരിൽ പുതിയ യാത്രാ പാക്കേജ് ആരംഭിച്ചു ഗതാഗത മന്ത്രിയുടെ നിർദേശ പ്രകാരം കെ എസ്ആർടിസിബജറ്റ് ടൂറിസ സെല്ലിൻ്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
സാംസ്കാരിക കേന്ദ്രങ്ങൾ പുരാവസ്തു കേന്ദ്രങ്ങൾ ഫാക്ടറികൾ വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ സന്ദർശിച്ച് ആദ്യഘട്ടത്തിൽ തിരുവനന്തപുരംജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടി ,കപ്പുകാട് ആനവളർത്തൽ കേന്ദ്രം, നെയ്യാർ ഡാം ,പാലോട് ബൊട്ടാണിക്കൽ ഗാർഡൻ ,വിതുരയിലെ ജേഴ്സി ഫാം, മ്യൂസിയം പ്ലാനറ്റേറിയം തുടങ്ങിയവ ഉൾപ്പെടുത്തിയാണ് യാത്രകൾ ക്രമീകരിച്ചിരിക്കുന്നത് മറ്റ് ജില്ലകളിലും പദ്ധതി ഉടൻ നടപ്പാക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവശ്യാനുസരണംവ്യവസായശാലകളിലേക്കുള്ള പഠനയാത്രകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഇതിൽ ഒരുക്കുന്നുണ്ട്
പൊന്മുടി യാത്രയ്ക്ക് അനുയോജ്യമായ പ്രത്യേക ബസുകളാണ് സർവീസിന് ഉപയോഗിക്കുന്നത്. ഒരു ബസിൽ ഒരേ സമയം 36 വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യാനുള്ള സൗകര്യമുണ്ട് പ്രകൃതി, ശാസ്ത്രം, ചരിത്രം എന്നിവയെ അടുത്തറിയാനും പാം പുസ്തങ്ങളിലെ അറിവുകൾക്ക് പ്രായോഗിക അനുഭവം നൽകാനും ലക്ഷ്യമിട്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ ജില്ലാ കോ-ഓർഡിനേറ്റർമാരുമായി ബന്ധപ്പെടാം ഫോൺ നമ്പറുകൾ തിരുവനന്തപുരം നോർത്ത് 9188619378,തിരുവനന്തപുരം സൗദ് 9188938522,കൊല്ലം-91889385 23, പത്തനംതിട്ട 9188938524, ആലപ്പുഴ 9188938525, കോട്ടയം 9188938526 ഇടുക്കി 91889 38527, എറണാകുളം – 1988938528, തൃശൂർ – 9188938529 ,പാലക്കാട് – 9188938530, മലപ്പുറം-9188938531 കോഴിക്കോട് – 91889 38532 വയനാട് -al 88938533, കണ്ണൂർ ,കാസർകോട് 9188938534



