കിളക്കാനും കയ്യാല കെട്ടാനും പുതിയ നിരക്ക് വിവിധ മേഖലകളിൽ ദിവസക്കൂലി ഇനി 940 രൂപ
പുതുക്കിയ ദിവസ വേതന നിരക്ക് ഇങ്ങനെ

സംസ്ഥാനത്തെ കർഷക തൊഴിലാളികൾക്ക് മിനിമം വേതനം വർധിപ്പിച്ച് സർക്കാർ കാർഷിക അനുബന്ധമേഖലകളിലെ മിനിമം വേതനം ഇരട്ടിയോളം വർധനയോടെയാണ് തൊഴിൽ വകുപ്പ് പുതുക്കി നിശ്ചയിച്ചത്.
ജിംനേഷ്യം ജീവനക്കാരെ മിനിമം വേതന നിയമത്തിൻ്റെ പരിധിയിൽ കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്. തുക എത്രയെന്ന് നിശ്ചയിച്ചിട്ടില്ല
സംഭരണശാലകൾ കണ്ടെയ്നർ ചരക്കു സ്റ്റേഷൻ പെയിൻ്റ് നിർമാണ വ്യവസായം എന്നിവയിലെ ജീവനക്കാരെയും മിനിമം വേതന നിയമത്തിൻ്റെ പരിധിയിലാക്കി. എട്ടു മണിക്കൂർ ജോലി കണക്കാക്കിയാണ് മിനിമം വേതനം നിശ്ചയിക്കുന്നത് .
കർഷകതൊഴിലാളി മുതൽ കറവക്കാർവരെയുള്ളവരുടെ മിനിമം വേതനമാണ് കൂട്ടിയത് കാർഷിക പ്രവൃത്തികളിലേർപ്പെടുകയോ ഡയറി ഫാംനഴ്സറി, കശുമാവ് തോട്ടം എന്നിവടങ്ങളിൽ ജോലിയെടുക്കുകയോ ചെയ്യുന്ന തൊഴിലാളികൾക്ക് നൽകേണ്ട ഏറ്റവും കുറഞ്ഞ കൂലിയിൽ ഇനി മുതൽ മാറ്റം വരും .
കിളയ്ക്കൽ ചുമടെടുക്കൽ ബണ്ട് പണി വരമ്ബ് വെട്ട്, കയ്യാല കെട്ട് , മഴക്കുഴി എടുക്കൽ കൃഷിക്കായി കുളം കുഴിക്കൽ മരത്തിൽ കയറി ചില്ല വെട്ടൽ തുടങ്ങിയ കാഠിന്യമേറിയ ജോലിക്ക് എട്ട് മണിക്കൂറിന് 830 രൂപയാണ് കുറഞ്ഞ വേതനം കാഠിന്യം കുറഞ്ഞ ജോലിയ്ക്ക് കുറഞ്ഞത് 710 രൂപ കൂലി നൽകണം.
ജോലിയുടെ സമയം അളവ് സ്വഭാവം എന്നിവയുടെ അടിസ്ഥാന ത്തിൽ കൂലി നൽകുന്ന കൊയ്ത്ത്, മെതി, ഉഴവ്, വളമിടൽമരുന്നു തളി എന്നിവയ്ക്ക് പ്രാദേശികമായി നിലവിലുള്ള കൂലിയും മറ്റ് ആനുകൂല്യങ്ങളും തുടർന്നും നൽകണം ഡയറി ഫാമുകളിലെ വിവിധ തസ്തികയിലുള്ളവരുടെ മാസശമ്ബളവും പുതുക്കി നിശ്ചയിച്ചു
ഡയറി ഫാംകശ്മാവ് തോട്ടം നഴ്സറി എന്നിവിടങ്ങളിൽ സമയ നിരക്കിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ക്ഷാമബത്തക്ക് അർഹതയുണ്ട് നിലവിൽ നിശ്ചയിച്ച വേതനത്തേക്കാൾ ഉയർന്ന വേതനം നൽകുന്ന പ്രദേശങ്ങളിൽ തുടർന്നും ആതുക നൽകണം.
പുതിയ മിനിമം വേതനം (ബ്രാക്കറ്റിൽ പഴയത്)
കിള, ചുമട് വരമ്ബു കെട്ട്, ചെളി കുത്ത്, കൃഷിക്കായി കുളം കുത്തൽ, കയ്യാല കെട്ടൽ , മഴക്കുഴി എടുക്കൽ മരത്തിൽക്കയറി ചില്ല വെട്ടൽ : 830 രൂപ (490]
കളെയെടുപ്പ്, നടീൽ വിത്തിടൽ, നെല്ല് ചാക്കിൽ നിറയ്ക്കൽ, പായൽ വാരൽ:710 രൂപ (410]
ട്രാക്ടർ / ടില്ലർ ഉപയോഗിച്ചുള്ള ഉഴവ്: മണിക്കൂറിന് 170 രൂപ (110]
യന്ത്രസഹായത്തിൽ കാടുവെട്ട് : മണിക്കൂറിന് 160 രൂപ(100) .
കറവ (ദിവസസം രണ്ടു നേരം ] 850 രൂപ (505) കറവയും മറ്റു തൊഴിലും( ദിവസം രണ്ടു നേരം ) 940 രൂപ(570) വിത്തുകാള പരിപാലനം 940 രൂപ (570)
മാടിന് തീക്കനൽ കൽമാടിനെ കുളിപ്പിക്കൽ, തീറ്റ കൊടുക്കൽ , തൊഴുത്ത് വൃത്തിയാക്കൽ ചാണകം വാരൽ, വൈക്കോൽ ഉണക്കൽ, കാലിത്തീറ്റ തുടങ്ങിയവ 810 രൂപ (480)
വൈദഗ്‌ധ്യം വേണ്ടാത്ത നഴ്സറി ജോലികൾ730 രൂപ (4203 വൈദഗ്ധ്യം വേണ്ടവ 830 രൂപ (490]
കവറിൽ മണ്ണു നിറയ്ക്കൽ കവറിന് ഒരു രൂപ (50 പൈസ ) തോട്ടണ്ടി ശേഖരിക്കൽ കിലോഗ്രാമിന് 20 രൂപ(12) തോട്ടത്തിൽ കാടുവെട്ട്, കിള ,മരുന്നടി, വളമിടൽ 710 രൂപ (410)



