Latest News
മീറ്ററിടാത്ത ഓട്ടോറിക്ഷായാത്രകൾ സൗജന്യമാക്കാൻ നടപടി

ഓട്ടോറിക്ഷകളിൽ മീറ്ററിടാതെ യാത്ര നടത്തുന്നതു തടയാൻ പുതിയ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്.
മീറ്ററിടാതെയാണ് ഓടുന്നതെങ്കിൽ യാത്രക്കാർ പണം നൽകേണ്ടതില്ലാ എന്ന് കാണിക്കുന്ന സ്റ്റിക്കർ ഓട്ടോറിക്ഷകളിൽ പതിപ്പിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും. ഓട്ടോറിക്ഷാ തൊഴിലാളികൾ അമിത തുക ഈടാക്കുന്നുവെന്നും മീറ്ററിടാതെയാണ് ഓടുന്നതെന്നുമുള്ള പരാതി ഉയർന്നതിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ പുതിയ നടപടി. കഴിഞ്ഞ ദിവസം നടന്ന . ട്രാൻസ്പോപോർട്ട് അഥോറിറ്റിയോഗത്തിലാണ് തീരുമാനം. ഓട്ടോറിക്ഷാ ഡ്രൈവർമാർ തന്നെയാണ് സ്റ്റിക്കർ ഓട്ടോറിക്ഷകളിൽ പതിപ്പിക്കേണ്ടത്. എന്നാലിത് പ്രായോഗികമായി നടപ്പിലാവുമോ എന്ന സംശയം നിലനിൽക്കുണ്ട്.