Latest News
10ജില്ലകളിൽ ജാഗ്രത യു .വി കിരണങ്ങൾ അപകടകരം

സംസ്ഥാനത്ത് കനത്ത ചൂടിന് പുറമെ അൾട്രാവയലറ്റ് കിരണങ്ങളുടെ തീവ്രതയും വർദ്ധിക്കുന്നു. തിരുവന്തപുരം പത്തനംതിട്ട ആലപ്പുഴ കോട്ടയം, ഇടുക്കി ജില്ലകളിൽ വികിരണ തോത് 8 ന് മുകളിലാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.യു.വി ഇൻഡക്സ് 6 കടന്നാൽ യെല്ലോ അലർട്ടും8മുതൽ 10 വരെ ഓറഞ്ച് അലർട്ടും 11 മുതൽ റെഡ് അലർട്ടുമാണ്. ചൂട് ഉയരുന്നതിനനുസരിച്ച് അൾട്രാവയലറ്റ് കിരണങ്ങളുടെ തോതും വർധിക്കും ഇത് മനുഷ്യ ശരീരത്തിന് ദോഷകരമാണ്.
സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ ഏൽക്കുന്നത് ചർമ്മരോഗങ്ങൾക്കും ആരോഗ്യ പ്രശ്നങ്ങൾക്കും ഇടയാക്കും. തിമിരത്തിനും നേത്രരോഗങ്ങൾക്കും സാധ്യത ഏറെയാണ്. അതിനാൽ 11 മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ നേരിട്ട് കൂടുതൽ സമയം വെയിലേൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നാണ് വിദഗ്ധരുടെ നിർദ്ദേശം.



