രാജ്യത്ത് കോളർ ഐഡി നിലവിൽ വന്നു ഇനി വിളിക്കുന്ന ആളുടെ പേര് ഫോണിൽ തെളിയും

രാജ്യത്ത് കോളർ ഐ ഡി നിർബന്ധമാക്കി കേന്ദ്ര സർക്കാർ നവംബർ 1 മുതൽ കോളിംഗ് നെയിം പ്രസൻ്റേഷൻ നടപ്പിലാക്കാൻ ടെലികോം വകുപ്പ് ടെലികോം സേവന ദാതാക്കൾക്ക് നിർദേശം നൽകി.
കോളർ ഐ ഡി സംവിധാനം നിർബന്ധമാക്കുന്നതോടെ ഇനി മുതൽ ഫോണുകളിൽ അജ്ഞത കേളുകൾ ഉണ്ടാക്കില്ല വിളിക്കുന്നയാളുടെ നമ്പറും പേരും വ പ്രദർശിപ്പിക്കാൻ കഴിയുന്ന ഇന്ത്യയുടെ ഔദ്യോഗിക കോളർ തിരിച്ചറിയൽ സംവിധാനമാണ് കോളിംഗ് നെയിം പ്രസൻ്റേഷൻ.
ടെലികോം വകുപ്പിൻ്റെ ഉത്തരവ് പ്രകാരം 4 G5 G തുടങ്ങിയ ആധുനിക മൊബൈൽ നെറ്റ്വർക്കുകൾ ഉപയോഗിക്കുന്ന എല്ല ഉപയേക്താകൾക്കും കോളിംഗ് നെയിം പ്രസൻ്റേഷൻ സംവിധാനം സ്വയമേവല ദ്യമാകും ഒരു കോൾ വരുപ്പോൾ വിളിക്കുന്നയാളുടെ പേരും നമ്പറും സ്ക്രീനിൽ തെളിയും 2 G,3G നെറ്റ്വർക്കുകളിലും പൊതു ടെലിഫോൺ ശൃംഖലകളിലും ഇത് നടപ്പിലാക്കുന്നുകാര്യം പിന്നീട് പ്രത്യേകം പരിഗണിക്കും
ഉത്തരവ് പ്രകാരം ഒരു കോൾ വരുമ്പോൾ സ്ക്രീനിൽ ആദ്യം വിളിക്കുന്നയാളുടെ നമ്പർ കാണിക്കും രണ്ടാമതായി സ്വീകർത്താവിൻ്റെ കോൺടാക്റ്റ് ലിസ്റ്റിൽ ആ നമ്പർ സേവ് ചെയ്തിട്ടുണ്ടെങ്കിൽ അതിൽ നൽ കിയയിട്ടുള്ള പേര് പ്രദർശിപ്പിക്കും നമ്പർ സേവ് ചെയ്തിട്ടില്ലെങ്കിൽ ആദ്യന്തര കോളുകളുടെ കാര്യത്തിൽ വിളിക്കുന്നയാളുടെ ടെലികോം ഓപ്പറേറ്റേറുടെ ഡാറ്റാബേസിൽ രേഖപ്പെടുത്തിയിട്ടുള്ള പേര് അന്താരാഷ്ട്ര കേളുകൾ വരുമ്പോൾ സ്ക്രീനിൽ international call എന്ന് പ്രദർശിപ്പിക്കും
ഓരോ ടെലികോം സേവന ദാതാവും ഉപയോക്താക്കളുടെ പേരുകളും നമ്പറുകയും ഉൾക്കൊളളുന്ന ഒരു ഡാറ്റാബേസ് തയ്യാറാക്കുകയും അത് പരിപാലിക്കുകയും വേണം എന്നാണ് നിർദേശം കോൾ ലഭിക്കുന്ന ഓപ്പറേറ്റർ ഈ ഡാറ്റാബേസിൽ നിന്ന് പേര് കണ്ടെത്തി ഉപയോക്താവിന് മുന്നിൽ പ്രദർശിപ്പിക്കും ഓപ്പറേറ്റർമാർ സെക്യൂരിറ്റി ബൈ – ഡിസൈൻ എന്ന സുരക്ഷാ സമീപനം പാലിക്കണം ഇതനുസരിച്ച് കോൾ അവസാനിച്ചു കഴിഞ്ഞാൽ വിവരങ്ങൾ തേടുന്ന പ്രക്രിയയിലൂടെ ലഭിച്ച വിളിക്കുന്നയാളുടെ പേര് പിന്നീട് സുക്ഷിച്ചുവെക്കാൻ പാടില്ല
കോളിംഗ് ലൈൻ ഐഡൻ്റിഫിക്കേഷൻ റെസ്ട്രിക്ഷൻ സൗകര്യം ഉപയോഗിക്കുന്ന ഉപയോക്താക്കളുടെ പേരുകൾ പ്രദർശിപ്പിക്കുകയില്ല ബിസിനസ് ബൾക്ക് കണക്ഷനുകൾക്ക് ഓപ്പറേറ്റർമാർക്ക് അവരുടെ സബ്സ്ക്രൈബർരേഖകളിൽ പേരിന് പകരം ഇഷ്ടപ്പെട്ട പേര് പ്രദർശിപ്പിക്കാനുള്ള ഓപ്ഷൻ വാഗ്ദാനം ചെയ്യാം അത് ട്രേഡ് മാർക്ക് രജിസ്ട്രിയിൽ ഉപയോക്കാവിൻ്റെ പേരിൽ രജിസ്റ്റർ ചെയ്ത ഒരു വ്യാപര മുദ്രയോ ജി എസ് ടി പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഒരു വ്യാപാര നാമമോ ആയിരിക്കണം ഓപ്പറേറ്റ്മാർപേരും അനുബന്ധ രേഖകളും പരിശോധിക്കണം
ബിസിനസ് ബൾക്ക് കണക്ഷനുകൾക്ക് ഓപ്പറേറ്റർമാർക്ക് അവരുടെ സബ്സ്ക്രൈബർരേഖകളിൽ പേരിന് പകരം ഇഷ്ടപ്പെട്ട പേര് പ്രദർശിപ്പിക്കാനുള്ള ഓപ്ഷൻ വാഗ്ദനo ചെയ്യാം അത് ട്രേഡ്മാർക്ക് രജിസ്ട്രിയിൽ ഉപയോക്താവിൻ്റെ പേരിൽ രജിസ്റ്റർചെയ്ത ഒരു വ്യാപാരമുദ്രയോ ജി എസ് ടി പോർട്ടലിൽ രജിസ്റ്റർക ചെയ്ത ഒരു വ്യാപാരനാമമോ ആയിരിക്കണം ഓപ്പറേറ്റർമാർ പേരും അനുബന്ധ രേഖകളും പരിശോധിക്കണം നിലവിലുള്ള സബ്സ്ക്രൈബർമാർ അവരുടെ ഇഷ്ടപ്പെട്ട പേര് അപ്ഡേറ്റ് ചെയ്യുന്നതിന് അപേക്ഷിക്കേണ്ടതുണ്ട്
കഴിഞ്ഞ കുറച്ച് മാസങ്ങളായി 4G 5G നെറ്റ്വർക്കുകളിൽ നടന്ന പരീക്ഷണങ്ങളെ തുടർന്നാണ് ഉത്തരവ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ 2024 ഫെബ്രുവരിയിലെ ശുപാർശകളും ഉത്തരവിൽ പരാമർശിച്ചിരുന്നു



