PM Kisan 24-ാം ഗഡു ഒക്ടോബർ30ന്: 2000 രൂപ അക്കൗണ്ടിൽ എത്തും സ്റ്റാറ്റസ് ഇങ്ങനെ പരിശോധിക്കാം

പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധിയുടെ 24ാംഘഡു ഒക്ടോബർ 30 ന് വിതരണം ചെയ്യും
കേരളത്തിലെ സാധാരണ കാരായ കർഷകൾക്ക് ആശ്വാസമായി കിസ്സാൻ സമ്മാൻ നിധി ബാങ്ക് അക്കൗണ്ടുകളിലേക്ക് 2000 രൂപ വീതം നേരിട്ട് എത്തുന്നു. ഒക്ടോബർ 23 നാണ് കൃഷി മന്ത്രാലയം ഗഡു വിതരണം സംബന്ധിച്ച തീയതി അറിയിച്ചത്. കർഷകർ ബാങ്ക് അക്കൗണ്ട് വിവരങ്ങളും മറ്റ് രേഖകളും പരിശോധിച്ച് ആവശ്യമായ നടപടികൾ നേരത്തേ പൂർത്തിയാക്കണം.
എല്ലാവർക്കും പണം ലഭിക്കുമോ?
ഗഡു വിതരണം ചെയ്യുന്ന തീയതി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും രജിസ്റ്റർ ചെയ്ത എല്ലാ കർഷകർക്കും പണം ലഭിക്കുമെന്ന് ഉറപ്പില്ല. താഴെ പറയുന്ന കാരണങ്ങളാൽ പണം വൈകാം:
👉 ഇ-കെവൈസി പൂർത്തിയാകാത്തത്
👉ആധാറുമായി ബന്ധപ്പെട്ട വിവരങ്ങളിലെ പിഴവുകൾ
👉ഭൂമിയുടെ രേഖകളുടെ പരിശോധന പൂർത്തിയാകാത്തത്
പിഎം കിസാൻ ഗഡു ലഭിക്കുമോ എന്ന് എങ്ങനെ പരിശോധിക്കാം?
പിഎം കിസാൻ പദ്ധതിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.pmkisan.gov.in വഴി പരിശോധിക്കാം.
1. വെബ്സൈറ്റ് തുറന്ന് *Know Your Status* എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക
2. തുടർന്ന് നിങ്ങളുടെ രജിസ്ട്രേഷൻ നമ്പർ നൽകുക
3. സ്ക്രീനിൽ കാണിക്കുന്ന ക്യാപ്ച കോഡ് പൂരിപ്പിച്ച ശേഷം *Get OTP* തിരഞ്ഞെടുക്കുക
4. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിക്കുന്ന OTP നൽകി മുന്നോട്ടു പോകാം
5. സ്ക്രീനിൽ കാണിക്കുന്ന വിവരങ്ങളിൽ ഇ-കെവൈസി പൂർത്തിയായിട്ടുണ്ടോ, ഭൂമി പരിശോധനയുടെ സ്ഥിതി എന്താണ് എന്നൊക്കെ ഉറപ്പാക്കണം
സമ്മാൻ നിധിനിങ്ങൾക്ക്ലഭിക്കുമോ എന്ന്പരിശോധിക്കാം Beneficiary statuscheck:https://pmkisan.gov.in/beneficiarystatus_new.aspx
പി.എം കിസാൻ ഇ-കെവൈസി എങ്ങനെ പൂർത്തിയാക്കാം?
കർഷകർക്ക് ഇ-കെവൈസി പൂർത്തിയാക്കാൻ 3 മാർഗങ്ങളുണ്ട്:
1. OTP വഴി
പിഎം കിസാൻ വെബ്സൈറ്റ് തുറന്ന് ഇ-കെവൈസി ഓപ്ഷൻ തിരഞ്ഞെടുക്കുക, ആധാർ നമ്പർ നൽകുക, ആധാറുമായി ബന്ധിപ്പിച്ച മൊബൈലിൽ ലഭിക്കുന്ന OTP നൽകി പൂർത്തിയാക്കാം.
2. വിരലടയാളം വഴി
ഓൺലൈനായി ചെയ്യാൻ കഴിയാത്തവർക്ക് അടുത്തുള്ള കോമൺ സർവീസ് സെന്ററിൽ (CSC) പോയി വിരലടയാളം ഉപയോഗിച്ച് ചെയ്യാം.
3. മുഖം തിരിച്ചറിയൽ വഴി:
മൊബൈൽ ഫോൺ ഉപയോഗിച്ചും ചെയ്യാം. ഇതിനായി Google Play Store-ൽ നിന്ന് PM Kisan ആപ്പും Aadhaar Face RD ആപ്പും ഡൗൺലോഡ് ചെയ്യണം.
വിവരങ്ങൾക്ക് കടപ്പാട്: Pmkisan.gov.in



