നാളെ മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് ബസുടമകൾ
നാളെ മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് ബസുടമകൾ

തിരുവനന്തപുരം: സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാളെ മുതൽ അനിശ്ചിത കാല നിരാഹാര സമരം പ്രഖ്യാപിച്ച് ബന്ധുടുകൾ സെക്രട്ടേറിയറ്റിന് മുന്നിൽ കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ്റെ നേതൃത്യത്തിലാണ് സമരം രണ്ട് പേർ വിതമായിരിക്കും നിരാഹാരം അനുഷ്ഠിക്കുകഫെഡറേഷൻപ്രസിഡൻ്റ് കെ.കെ തോമസും വൈസ് പ്രസിഡൻ്റ് ശരണ്യ മനോജുമാണ് സമരത്തിൽ പങ്കെടുക്കുന്നത്.
പ്രിയദർശിനിസൗജന്യ യാത്രാ പദ്ധതി സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നുമാണ് ഫെഡറേഷൻ്റെ ആവശ്യം. ആവശ്യങ്ങളിൽ അനുകൂല തീരുമാനമുണ്ടാക്കുന്നതുമായി സമരം തുടരാനാണ് സംഘടനയുടെ തീരുമാനം എന്നാൽ ഓട്ടം നിർത്തി വച്ചുള്ള സമരത്തിലേക്ക് തൽക്കാലം കടക്കില്ലെന്നും അത്തരമൊരു സമരം സാധാരണക്കാരെ ബാധിക്കുമെന്നും ഫെഡറേഷൻ വ്യക്തമാക്കി
വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് ഉൾപ്പെടെയുള്ള ബസ് യാത്രാനിരക്കുകൾ വർധിപ്പിക്കുക പ്രിയദർശിനി പദ്ധതിമൂലം സാമ്പത്തിക പ്രതിസന്ധിയിലായ സ്വകാര്യ ബസുകളെ സംരക്ഷിക്കുക സ്വകാര്യ ബസ്മേഖലയുമായി ബന്ധപ്പെട്ട പത്മകുമാർ കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ റീജിയണൽ ട്രാൻസ്പോർട്ട് ഓഫിസുകളിൽ നിന്നുള്ള സേവനങ്ങൾ തടസ്സങ്ങളില്ലാതെ ലഭ്യമാക്കണമെന്നും ഫെഡറേഷൻ ആവശ്യപ്പെട്ടു.



