Govt UpdatesLatest News

20 വയസ്സ് കഴിഞ്ഞ വനിതകൾക്ക് 100000 രൂപ സ്വയം തൊഴിൽ ധനസഹായം

സംസ്ഥാനത്തെ ന്യൂനപക്ഷ വകുപ്പ് കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ മുഖേന ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട വിധവകൾ വിവാഹ മോചിത ഉപേക്ഷിക്കപ്പെട്ട വിഭാഗത്തിലെ സ്ത്രീകൾ തുടങ്ങിയവർക്ക് സർക്കാർ ധനസഹായത്താൽ 20 ശതമാനം സബ്സിഡിയോടു കൂടി (പരമാവധി 1 ലക്ഷം രൂപ വരെ) സ്വയം തൊഴിൽ വായ്പ്പക്കുള്ള അപേക്ഷ ക്ഷണിച്ചു. 20 നും 60 വയസിനും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം.

18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാർക്കും അതി ദാരിദ്ര്യതിരിച്ചറിയൽ സർവ്വെ പ്രകാരം കണ്ടെത്തിയ കുടുംബങ്ങളിലെ വിധവകൾക്കും പദ്ധതിയിൽ മുൻഗണന ലഭിക്കും. സബ്സിഡി തുക ഒഴികെയുള്ള ലോൺ തുകയുടെ പലിശ നിരക്ക് 6 ശതമാനമാണ്. അപേക്ഷകൾ www.ksmdfc.org എന്ന സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പ് നേരിട്ടോ തപാലിലോ കോർപ്പറേഷന്റെ അതാത് ജില്ലകളിലെ റീജിണൽ ഓഫീസുകളിലോ മാർച്ച് 6 ന് മുൻപ് എത്തിക്കണം.

Related Articles

Back to top button