Govt UpdatesLatest News

ശനിയാഴ്ച പ്രവൃത്തി ദിനം വേണ്ട ഹൈസ്കൂൾ സമയം വർദ്ധിപ്പിക്കാം വിദ്യാഭ്യാസ മന്ത്രിക്ക് വിദഗ്ധ സമിതി റിപ്പോർട്ട് .

ഹൈസ്ക്കൂൾ സമയം അര മണിക്കൂർ വർദ്ധിപ്പിക്കാൻ ശുപാർശ. സ്കൂൾ പരീക്ഷ രണ്ടായി ചുരുക്കാനും വിദ്യാഭ്യാസ കലണ്ടർ പരിഷ്കകരികരിക്കാനും നിയോഗിച്ച അഞ്ചംഗ വിദഗ്ധ സമിതിയുടേതാണ് ശുപാർശ.

ശനിയാഴ്ച പ്രവൃത്തി ദിനമാക്കേണ്ടതില്ല വേണമെങ്കിൽ തുടർച്ചയായി 6 ദിവസം പ്രവൃത്തി ദിനം വരത്തക്കരീതിയിൽ മാസത്തിലെ ഒരു ദിനം പ്രവൃത്തി ദിനമാക്കാം. നിലവിൽ ഓണം ക്രിസ്മസ് വാർഷിക പരീക്ഷ  എന്നിങ്ങനെ മൂന്ന് പരീക്ഷകളുണ്ട്. ഇത് മാറ്റി ഒക്ടോബറിൽ വാർഷിക പരീക്ഷയും മാർച്ചിൽ വാർഷിക പരീക്ഷയും മതിയെന്നാണ് ശുപാർശ.

എൽ പി യുപി ക്ലാസുകളിൽ സമയം വർദ്ധിപ്പിക്കേണ്ടതില്ലെന്നും ഹൈസ്കൂൾ തലത്തിൽ ദിവസവും അരമണിക്കൂർ വർധിപ്പിക്കാം. ഇതോടെ അധ്യയന വർഷത്തിൽ 1200 മണിക്കൂർ തികക്കാം. സ്കൂൾ ഇടവേളകൾ 10 മിനിറ്റാക്കണമെന്നും നിർദ്ദേശമുണ്ട്.

Related Articles

Back to top button