വെറും 436 രൂപക്ക് 2 ലക്ഷം രൂപയുടെ സർക്കാർ സഹായം

18 ന്നും 60 നും ഇടയിൽ പ്രായമുളളവരാണോ നിങ്ങൾ എങ്കിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 436 രൂപ പിടിക്കും. എന്തിനാണെന്നല്ലെ നിങ്ങൾക്കും കുടുംബത്തിനും വലിയ നേട്ടമാണി കേന്ദ്രസർക്കാർ പദ്ധതി.
പ്രധാൻ മന്ത്രി ജീവൻ ജ്യോതി ഭീമാ യോജന പദ്ധതി പ്രകാരം വാർഷിക പ്രീമിയമായാണ് 436 രൂപ വർഷത്തിൽ നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പിടിക്കുന്നത്. പദ്ധതിയിൽ അംഗമാകുന്നവർക്ക് അപ്രതീക്ഷിതമായി മരണം സംഭവിക്കുകയാണെങ്കിൽ കുടുംബത്തിന് 2 ലക്ഷം രൂപ വരെ ലൈഫ് ഇൻഷൂറൻസ് കവറേജ് ലഭിക്കും. രാജ്യത്തെ ഒട്ടുമിക്ക ബാങ്കുകളിലും തങ്ങളുടെ ഉപഭോക്താക്കൾക്ക് ഈ സേവനം ലഭ്യമാണ്.
പ്രധാൻ മന്ത്രി ജീവൻ ജ്യോതി ഭീമാ യോചനപദ്ധതിയുടെ ഒരു വർഷത്തെ പ്രീമിയമാണ് 436 രൂപ പദ്ധതിയിൽ അംഗമായി കഴിഞ്ഞാൽ ഓരോ വർഷവും നിങ്ങളുടെ അക്കൗണ്ടിൽ നിന്നും തുക ഓട്ടോ ഡബിറ്റാവും എല്ലാ വർഷവും മെയ് മാസത്തിലാണ് തുക പിടിക്കുന്നത് ഏതെങ്കിലും വർഷം തുക അടക്കാൻ വിട്ടു പോയാൽ ഇൻഷുറൻസ് തുക ലഭിക്കില്ല അതിനാലാണ് ഓട്ടോ ഡെബിറ്റ് സംവിധാനം നടപ്പിലാക്കുന്നത്.
ഏതെങ്കിലും ഘട്ടത്തിൽ പദ്ധതിയിൽ തുടരാൻ താല്പര്യമില്ലെങ്കിൽ പിൻമാറാനും സാധിക്കും. ഏത് ബാങ്കാണോ നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പദ്ധതിക്കുവേണ്ടി തുക പിടിച്ചത് ആ ബാങ്ക് ശാഖയുമായി ബന്ധപ്പെടണം.