
ഭൂമി തരം മാറ്റത്തിൽ ഇളവുമായി സർക്കാർ പത്ത് സെന്റ് വിസ്തൃതിയുള്ള തണ്ണീർതട ഭൂമിയിൽ വീട് നിർമ്മിക്കാൻ ഭൂമി തരം മാറ്റേണ്ടതില്ലെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് ഉത്തരവിറക്കി. 120 ചതുരശ്രമീറ്റർ വീട് നിർമ്മിക്കാനാണ് അനുമതി.
5 സെന്റ് വിസ്തൃതിയുള്ള ഭൂമിയിൽ 40 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള വാണിജ്യ കെട്ടിടങ്ങൾ നിർമ്മിക്കാനും ഭൂമി തരം മാറ്റേണ്ട. ഇത്തരം നിർമ്മാണങ്ങൾക്ക് ബിൽഡിംഗ് പെർമിഷൻ നിഷേധിക്കുന സാഹചര്യമാണ് നിലനിൽക്കുന്നത്. എന്നാൽ ഈ ആനുകൂലും ലഭ്യമാക്കാർ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ഉത്തരവിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.