Govt UpdatesLatest News
ഏപ്രിൽ മാസ പെൻഷൻ വിഷുവിന് മുൻമ്പ് ഒരുമാസത്തെ ഗഡു 1600 രൂപ കൂടി അനുവധിച്ചു

വിഷുവിന് മുൻമ്പ് ക്ഷേ ക്ഷേമപെൻഷൻ ഒരു മാസത്തെ ഗഡു കൂടി അനുവദിച്ചു. സാമൂഹ്യ സുരക്ഷക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഏപ്രിൽ മാസത്തെ പെൻഷനാണ് വിഷുവിന് മുൻമ്പ് ലഭിക്കുക.
പെൻഷൻ വിതരണത്തിനായി 820 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം ഗുണഭോക്താക്കൾക്ക് വിഷുവിന് മുമ്പ് 1600 രൂപ ലഭിക്കും.14നു മുമ്പ് വിതരണം പൂർത്തിയാക്കാനാണ് നിർദ്ദേശം.
26 ലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി പെൻഷൻ വീട്ടിലെത്തിച്ചു നൽകും.