Latest News
Trending

റേഷൻ കടകൾ അടച്ചിടും അനിശ്ചിത കാല സമരം പ്രഖ്യാപിച്ചു.

സംസ്ഥാനത്തെ റേഷൻ കടകൾ അനിശ്ചിത കാല സമരത്തിലേക്ക്. ഈ മാസം 27 മുതൽ സംസ്ഥാന വ്യാപകമായി റേഷൻ കടകൾ അടച്ചിടും.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് റേഷൻ വ്യാപാരി സംയുക്ത സമരസമിതിയാണ് കടയടപ്പിന് ആഹ്വാനം നൽകിയിട്ടുള്ളത്. റേഷൻ വ്യാപാരികളുടെ വേതനം പരിഷ്കരികരിക്കുക. കമ്മീഷൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സമരം. പ്രശ്നങ്ങൾ പലതവണ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും പരിഹാരമുണ്ടാവാത്തതിനെ തുടർന്നാണ് കാടകൾ അടച്ച് സമരം ചെയ്യാനുള്ള തീരുമാനത്തിലേക്കെത്തിയത്.

റേഷൻ വ്യാപാരികൾ പലവട്ടം കടയടപ്പ് സമരം നടത്തിയതിനെ തുടർന്ന് സർക്കാർ പ്രശ്നങ്ങൾ പഠിക്കാൻ ഒരു സമിതിയെ നിയോഗിച്ചു. എന്നാൽ ഈ സമിതിയുടെ ശുപാർശകൾ നടപ്പാക്കാൻ പോലും സർക്കാർ തയ്യാറാവുന്നില്ല എന്നാ ണാക്ഷേപം.

Related Articles

Back to top button