Latest News

മക്കൾ നോക്കിയില്ലെങ്കിൽ ഇഷ്ടദാന ആധാരം റദ്ദാക്കാം :ഹൈക്കോടതി

പ്രായമായവരെ സംരക്ഷിച്ചില്ലെങ്കിൽ മക്കൾക്കോ അടുത്ത ബന്ധുക്കൾക്കോ എഴുതി നൽകിയ ഇഷ്ടദാന ആധാരം റദ്ദാക്കാമെന്ന് ഡൽഹി ഹൈക്കോടതി.

വയസുകാലത്ത് തങ്ങളെ സംരക്ഷിക്കണമെന്ന് ആധാരത്തിൽ പ്രത്യേകമായി എഴുതി ചേർത്തില്ലെങ്കിൽ കൂടി ഇഷ്ടദാനം റദ്ദ് ചെയ്യാൻ കഴിയുമെന്ന് കോടതി കൂട്ടിച്ചേർത്തു. എസ് നാഗലക്ഷ്മി എന്ന സ്ത്രീയുടെ മരുമകൾ എസ് മാല സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ് എസ് എം സുബ്രമണ്യം കെ രാജശേഖരൻ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചിന്റെ നിരീക്ഷണം.

അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്ന പ്രതീക്ഷയോടെയാണ് ഒരാൾ തന്റെ സ്വത്ത് കൈമാറ്റം ചെയ്യുന്നത്. എന്നാൽ ബാധ്യതകൾ നിറവേറ്റുന്നതിൽ സ്വത്ത് വാങ്ങുന്നയാൾ പരാജയപ്പെട്ടാൽ മുതിർന്ന പൗരന്മാർക്ക് ഇഷ്ടദാനം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ട്രൈബ്യൂണലിനെ സമീപിക്കാനുള്ള അവസരമുണ്ടെന്ന് ബഞ്ച് കൂട്ടിച്ചേർത്തു.

പരിഗണിച്ച കേസിൽ 87 വയസുണ്ടായിരുന്ന നാഗലക്ഷ്മിയെ മരുമകൾ പൂർണ്ണമായും അവഗണിക്കുകയായിരുന്നു. മൂന്ന് പെൺമക്കളുണ്ടായിട്ടും ഏക മകൻ സംരക്ഷിക്കുമെന്ന പ്രതീക്ഷയിലാണ് സ്വത്തുക്കൾ എഴുതി നൽകിയത്.

Related Articles

Back to top button