Govt UpdatesLatest News

ബി പി എൽ വിഭാഗത്തിന് സൗജന്യമായി കെ ഫോൺ കണക്ഷന് ഇപ്പോൾ അപേക്ഷിക്കാം

സംസ്ഥാനത്തെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യ അതിവേക ഇന്റർ നറ്റ് സേവനം നൽകുന്ന കെ ഫോൺ പദ്ധതിക്കായി ഓൺലൈനായി അപേക്ഷിക്കാം.പദ്ധതിയുടെ ഭാഗമായി ബിപിഎൽ വിഭാഗത്തിലുള്ള കുടുംബങ്ങളിലേക്ക് കെ ഫോൺ കണക്ഷൻ ലഭ്യമാക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു തുടങ്ങി. ഇതിനായി https://selfcare.kfone.co.in/ewsenq.php എന്നലിങ്കിലൂടെ അപേക്ഷകന്റെ വിവരങ്ങളും ആവശ്യമായ രേഖകളും സമർപ്പിച്ചു കൊണ്ട് സൗജന്യ ബി പി എൽ കണക്ഷനായി അപേക്ഷിക്കാവുന്നതാണ്. റേഷൻ കാർഡ് ഉടമയുടെ പേരിലാണ് അപേക്ഷകൾ നൽകേണ്ടത്.

കണക്ഷൻ ആവശ്യമുള്ള സ്ഥലം കൃത്യമായി മാപ്പിൽ മാർക്ക് ചെയ്യുവാനുുള്ള സൗകര്യമുണ്ട് കൂടാത 9061604466 എന്ന വാട്സാപ്പ് നമ്പറിലേക്ക് KFON BPL എന്ന് ടൈപ്പ് ചെയ്ത്  അയച്ചാൽ തുടർ നടപടികൾ വാട്ട് സാപ്പിലൂടെ ലഭ്യമാവും. അപേക്ഷകൾ ഓൺലൈൻ ആയി മാത്രമേ സ്വീകരിക്കൂ.

Related Articles

Back to top button