Latest News

ഫോൺ കോൾ വരുംമ്പോൾ സൂക്ഷിക്കണം 5 കാര്യങ്ങൾ ശ്രദ്ധിക്കണം

യു എസിൽ നിന്നും ഇറാനിൽ നിന്നും മറ്റ് പല രാജ്യങ്ങളിൽ നിന്നുമെല്ലാം അജ്ഞത ഫോൺ കോൾ വരുന്നത് വർധിച്ചു വരുന്നു. വൻ റാക്കറ്റിന്റെ നേതൃത്വത്തിൽ തട്ടിപ്പിന്റെ വ്യാപ്തി വർധിച്ചു വരികയാണ്.

അജ്ഞാത നമ്പറിൽ നിന്നുള്ള അന്താരാഷ്ട്ര കോളുകൾ എടുക്കുന്നത് പരമാവധി ഒഴിവാക്കുകയാണ്  അപകടമൊഴിവാക്കാൻ പ്രാഥമികമായി ചെയ്യേണ്ടത് . മറ്റൊരു രാജ്യത്ത് പോകാതെ തന്നെ സിം കാർഡ് സംഘടിപ്പിക്കാൻ സാധിക്കുമെന്നതിനാൽ ഇന്ത്യക്കകത്ത് നിന്ന് തന്നെ ആയിരിക്കും ഇത്തരം മിക്ക ഐ എസ് ഡി കോളുകളും വരുന്നത്.

ഫോൺ കോൾഎടുക്കുന്നതിനു മുമ്പ് 5 കാര്യങ്ങൾ ശ്രദ്ധിക്കണം

എല്ലാ അജ്ഞാത അന്താരാഷ്ട്ര കോളുകളും തട്ടിപ്പായിരിക്കില്ല. എന്നാൽ മിക്കതും അതായിരിക്കാൻ സാധ്യതയുണ്ട്. അജ്ഞാത അന്താരാഷ്ട്ര മിസ്ഡ് കോളുകളിൽ തിരിച്ചു വിളിക്കാതിരിക്കുന്നതാണ് സുരക്ഷിതം.

ചിലർ മിസ്സ്കോഡ് കോളുകൾ വഴിയായിരിക്കും തുടങ്ങുക. തിരിച്ചു വിളിച്ചാൽ പണി തുടങ്ങും. കൊറിയർ കമ്പനിയിൽ നിന്നാണെന്നും നിങ്ങൾക്കുള്ള പാർസലിനെ കുറിച്ചുള്ള അപ്ഡേഡേ നാണെന്നും പറഞ്ഞായിരിക്കും ചിലപ്പോൾ വിളിക്കുക. ചിലർ നിരവധി തവണ വിളിച്ച് അപ്ഡേറ്റ് ചെയ്ത് വിശ്വാസം നേടാൻ ശ്രമിക്കും.

+91 എന്ന കോഡ് അല്ലാതെ തുടങ്ങുന്ന അജ്ഞാത നമ്പറുകൾ കട്ട് ചെയ്യുന്നതാണ് നല്ലതെന്ന് സൈബർ സുരക്ഷാ വിദഗ്ദർ പറയുന്നു.

+ 92 ( പാക്കിസ്ഥാൻ), +84 (വിയറ്റ്നാം ), +62 ഇന്തോനേഷ്യ, +1 യു എസ് എ , + 98 ഇറാൻ എന്നീ നമ്പറുകളിൽ തുടങ്ങുന്ന അജ്ഞാത കോളുകൾ എടുക്കരുതെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത്തരം ചില നമ്പറുകളുടെ കോൾ നിരക്ക് നമ്മളിൽ നിന്നാണ് ഈടാക്കുക.

ഒന്നിലേറെ അന്താരാഷ്ട്ര നമ്പറുകളിൽ നിന്ന് വിളി വരുന്നുണ്ടെങ്കിൽ സൂക്ഷിക്കണം. വലിയ ഡേറ്റാബേസ് ചോർച്ചയിൽ നിങ്ങളുടെ വിവരങ്ങളും ചോർന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. DND എനേബിൾ ചെയ്യുന്നത് അജ്ഞാഞ കോളുകൾ കുറക്കാൻ സഹായിക്കും.

വാട്സ് ആപ്പ് വഴിയും ഇത്തരം കോളുകൾ വരും. അജ്ഞാത കോളുകൾ നിശബ്ദമാക്കാനുള്ള ഓപ്ഷൻ നൽകിയാൽ ഓട്ടോമാറ്റിക് ആയി അവ ബ്ലോക്ക് ആയിക്കോളും.

Related Articles

Back to top button