Govt UpdatesLatest News

പ്രതിമാസ ധനസഹായം സ്നേഹപൂർവ്വം സ്കോളർഷിപ്പ് അപേക്ഷ ഏപ്രിൽ 30 വരെ

അച്ഛനോ അമ്മയോ മരണമടഞ്ഞ നിർധന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കായി കേരള സാമൂഹ്യ സുരക്ഷാ മിഷൻ നടപ്പാക്കുന്ന സ്നേഹപൂർവ്വം സ്കോളർഷിപ്പ് അപേക്ഷാ തിയ്യതി നീട്ടി. നേരത്തെ ഏപ്രിൽ 10വരെ ആയിരുന്നു അപേക്ഷിക്കാനാവുക. ഇപ്പോൾ ഏപ്രിൽ 30 വരെയാണ് തിയ്യതി നീട്ടിയിരിക്കുന്നത്.

ഒന്നാം ക്ലാസ് മുതൽ ബിരുദതലം വരെ പഠിക്കുന്ന വിദ്യാർത്ഥികളിൽ മാതാപിതാക്കൾ മരിച്ചു പോയവരും സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവർക്കുമായി കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കി വരുന്ന സ്കോളർഷിപ്പ് പദ്ധതിയാണ് സ്നേഹപൂർവ്വം. 2024-25 അധ്യയന വർഷത്തെ അപേക്ഷകൾ വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപന മേധാവി മുഖേന ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കാൻ.

യോഗ്യത

അച്‌ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർധനായവരുമായ കുടുംബങ്ങളിലെ സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം/പ്രൊഫഷണൽ ബിരുദം വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് അവസരം.

ഗ്രാമപ്രദേശങ്ങളിൽ 20000 രൂപയും നഗര പ്രദേശങ്ങളിൽ 22315 രൂപയുമാണ് വാർഷിക വരുമാന പരിധി.

പദ്ധതി പ്രകാരമുള്ള ആനുകൂലും ലഭിക്കുന്നതിന് നിലവിലുള്ള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും അവർ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവികൾ മുഖേനയല്ലാതെ നേരിട്ടയക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. അപേക്ഷ അയക്കേണ്ട അവസാന തിയ്യതി ഏപ്രിൽ 30.

Related Articles

Back to top button