
സ്ക്കൂൾ കുട്ടികൾക്കിടയിൽ പൊട്ടിത്തെറിക്കുന്ന മിഠായിയുടെ രൂപത്തിൽ പുതിയ ലഹരി എത്തുന്നുവെന്ന ആശങ്കയിൽ രക്ഷിതാക്കൾ
സ്ട്രോബറി കിക്ക് എന്ന പേരിലാണ് സ്കൂൾ പരിസരങ്ങളിൽ ലഹരി വിതരണം ചെയ്യുന്നതെന്ന സന്ദേശമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വിവിധ ഫ്ലേവറുകളിൽ ഈ മിഠായി ലഭിക്കുമെന്നും സന്ദേശത്തിൽ പറയുന്നു.
ഇതു സംബന്ധിച്ച് പോലീസ്, എക്സൈസ് നാർക്കോട്ടിക് വിഭാഗങ്ങൾ നിരീക്ഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്. വാർത്തയുടെ ഉറവിടം തേടാനും സൈബർ പോലീസ് ശ്രമം തുടങ്ങി. ലഹരി മിഠായി വാർത്ത പരന്നതോടെ രക്ഷിതാക്കളും അധ്യാപകരും ആശങ്കയിലായിരിക്കുകയാണ്.