Govt UpdatesLatest News
പിഴ ഈടാക്കരുത്!! ഓടുന്ന വാഹനങ്ങളുടെ ഫോട്ടോ എടുത്ത് മറ്റ് പിഴ ഈടാക്കരുത് : ട്രാൻസ്പോർട്ട് കമ്മീഷണർ

ക്യാമറ ഉപയോഗിച്ചുള്ള വാഹന പരിശോധനയിൽ നിന്നുള്ള കോടികളുടെ പിഴ തുക ഒഴിവാക്കും. കേന്ദ്ര ചട്ടം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് ട്രാൻസ്പോർട്ട് കമ്മീഷണർ വ്യക്തത വരുത്തിയിരിക്കുന്നത്.
ചട്ടപ്രകാരം ക്യാമറയിൽ ദൃശ്യമാകുന്ന 12 കുറ്റകൃത്യങ്ങൾക്കു മാത്രമേ പിഴ ഈടാക്കാവൂ. ഓടുന്ന വാഹനങ്ങളുടെ ഫോട്ടോ എടുത്ത് പൊലൂഷൻ, ഇൻഷുറൻസ് മറ്റ് പിഴ ഈടാക്കരുത്. നിയമപരമല്ലാത്ത ഇത്തരം കേസുകൾ ഒഴിവാക്കണം. പരാതി ലഭിച്ചാൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി എടുക്കുമെന്നും മെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതുവരെ ചുമത്തിയ ഇത്തരം പിഴ ഒഴിവാക്കുമെന്നും നിയമപരമല്ലാത്ത ഈ പിഴത്തുക തിരിച്ചു നൽകേണ്ടിവരുമെന്നും ട്രാൻസ്പോപോർട്ട് കമ്മീഷണർ പറഞ്ഞു.