Latest News
നമ്പറുകൾ പ്രദർശിപ്പിക്കണം സർക്കാർ ഓഫീസുകൾക്ക് നിർദ്ദേശം

എല്ലാ സർക്കാർ ഓഫീസുകളിലും പൊതുജനങ്ങൾക്ക് ബന്ധപ്പെടാൻ കഴിയുന്ന ഉദ്യോഗസ്ഥരുടെ മൊബൈൽ നമ്പറുകൾ പ്രദർശിപ്പിക്കണമെന്ന് ജില്ല വിജിലൻസ് കമ്മിറ്റി.
ഇതു സംബന്ധിച്ച് ഓഫീസുകൾക്ക് കർശന നിർദ്ദേശം നൽകും . എറണാംകുളം ജില്ലാ കോൺഫറൻസ് ഹാളിൽ നടന്ന വിജിലൻസ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
പല സ്ഥാപനങ്ങളിലും ഉദ്യോഗസ്ഥരുടെ നമ്പറുകൾ അറിയാത്തതിനാൽ പൊതുജനങ്ങൾ വളരെയധികം ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്.
ജനങ്ങൾക്ക് നേരിട്ട് നേരിട്ട് പരാതി നൽകുന്നതിനും എളുപ്പത്തിൽ നടപടിക ഉണ്ടാകാനും സഹായിക്കുന്നതിന്റെ ഭാഗമായാണ് നടപടി.