Govt UpdatesLatest News

ട്യൂഷൻ സെന്ററുകൾ അടച്ചുപൂട്ടും ജില്ലാ കലക്ടറുടെ ഉത്തരവ്

സംസ്ഥാനത്ത് ഇന്ന് മിക്ക ജില്ലകളിലും ട്യൂഷൻ സെന്ററുകളുണ്ട്. പരീക്ഷകളിൽ കുട്ടികൾ ഉയർന്ന മാർക്ക് നേടാൻ സ്കൂളിലെ പഠനം മാത്രം പോരാ എന്ന ചിന്തയിൽ നിന്നാണ് കുട്ടികളെ റ്റ്യൂഷനു വിടുന്നത്.

ഇപ്പോഴിതാ അനധികൃതമായി പ്രവർത്തിക്കുന്ന ട്യൂഷൻ സെന്ററുകൾ പൂട്ടാൻ ജില്ലാ കലക്ടർ അധ്യക്ഷനായ ജില്ലാതല ശിശു സംരക്ഷണ സമിതി യോഗം തീരുമാനിച്ചിരിക്കുകയാണ്.

വീടുകളുടെ ടെറസ്സിനു മുകളിൽ ആസ്ബറ്റോസ് കൊണ്ടുള്ള മേൽക്കൂരകൾ നിർമ്മിച്ചാണ് പല ട്യൂഷൻ സെന്ററുകളും പ്രവർത്തിക്കുന്നത്. കുട്ടികളുടെ അവകാശങ്ങൾ ഹനിക്കുന്ന രീതിയിലാണ് ഇവയുടെ പ്രവർത്തനം. ഇത്തരം സ്ഥാപനങ്ങൾ ഉടൻ അടച്ച് പൂട്ടണം. അല്ലാത്ത പക്ഷം ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കും.

സർക്കാർ എയ്ഡഡ്, അൺ എയ്ഡഡ് സ്വകാര്യ ഭേദമന്യേ എല്ലാ സ്കൂളുകളിലും കൗൺസിലർമാരെ നിയമിക്കണം. പഞ്ചായത്ത് രാജ് ചട്ടമനുസരിച്ച് സെന്ററുകൾ രജിസ്റ്റർ ചെയ്യണം.

Related Articles

Back to top button