Govt UpdatesLatest News

ക്ഷേമ പെൻഷൻ കുടിശ്ശികയും ചേർത്ത് 3200 രൂപ വിതരണം ആരംഭിക്കുന്നു

സാമൂഹ്യ സുരക്ഷക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് സന്തോഷ വാർത്ത. ഒരു മാസത്തെകുടിശികയും ചേർത്ത് 3200 രൂപ വിതരണം ചെയ്യാൻ തീരുമാനമായി. ഇതിനായി 1604 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

സംസ്ഥാനത്തെ 62 ലക്ഷത്തോളം ഗുണഭോക്താക്കൾക്ക് ജനുവരി മാസം 3200 രൂപവീതം വെള്ളിയാഴ്ച മുതൽ ലഭിക്കും. 26.62 ലക്ഷം ഗുണഭോക്താക്കൾക്ക് ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി തുക വീടുകളിലെത്തിക്കും.

ജനുവരിയിലെ പെൻഷനും കുടിശ്ശികയിലെ ഒരു മാസത്തെ തുകയുമാണ് ഇപ്പോൾ അനുവദിച്ചത്. പണ ഞെരുക്കം കാരണം കുടിശ്ശികയായ ക്ഷേമ പെൻഷൻ ഈ സാമ്പത്തിക വർഷവും അടുത്ത സാമ്പത്തിക വർഷവുമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചിരുന്നു. ഇതിൽ ആദ്യ ഗഡു കുടിശ്ശികയാണ് ഓണത്തിന് വിതരണം ചെയ്തത് രണ്ടാമത്തെ ഗഡു ഇപ്പോൾ അനുവദിക്കുകയും ചെയ്തു.

Related Articles

Back to top button