ഏപ്രിൽ 1 മുതൽ ഈ നമ്പറുകളിൽ യു പി ഐ പ്രവർത്തിക്കില്ല നിശ്ചലമാവും

സാമ്പത്തിക തട്ടിപ്പുകളും സൈബർ കുറ്റകൃത്യങ്ങളും തടയുന്നതിനായി നാഷണൽ പേമന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ പുതിയ മാർഗ്ഗ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഏപ്രിൽ 1 മുതൽ ചില യുപി ഐ അഡ്രസുകൾ പ്രവർത്തന രഹിതമാവും.
യുപിഐയുമായി ബന്ധിപ്പിച്ചിട്ടുള്ള റീചാർജ് ചെയ്യാൻ മറന്നതോ അതുമല്ലെങ്കിൽ പ്രവർത്തനം നിലച്ചതോ ആയ നിഷ്ക്രിയ മൊബൈൽ നമ്പറുകൾ സുരക്ഷാ ഭീഷണി ഉയർത്തുന്നുണ്ടെന്ന അടിസ്ഥാനത്തിലാണീ നടപടികൾ.
ഉപയോക്കാക്കൾ അവരുടെ നമ്പറുകൾ മാറ്റുകയോ നിർജീവമാക്കുകയോ ചെയ്യുംമ്പോൾ യുപി ഐ അക്കൗണ്ടുകൾ പലപ്പോഴും സജീവമായി തുടരുന്നു. ഇത് മറ ഇത് മറ്റൊരാളുടെ കൈവശം എത്തിച്ചേരുംമ്പോൾ ദുരുപയോഗത്തിന് കാരണമായേക്കാം. ഇത് തടയുന്നതിന് ബാങ്കുകളും ഗൂഗിൾ പേ, ഫോൺ പേ , പേ ടി എം പോലുള്ള പേമന്റ് ആപ്പുകളും ഇപ്പോൾ യു പി ഐ സിസ്റ്റത്തിൽ നിന്ന് സജീവമല്ലാത്ത നമ്പറുകൾ നീക്കം ചെയ്യും.
ആരൊക്കെയാണ് ഇത് ബാധിക്കുക എന്നു കൂടി അറിഞ്ഞിരിക്കണം
മൊബൈൽ നമ്പർ മാറ്റിയെങ്കിലും ബാങ്കിൽ അത് അപ്ഡേറ്റ് ചെയ്യാത്ത ഉപയോക്താക്കൾ കോളുകൾ, എസ് എം എസ് , അല്ലെങ്കിൽ ബാങ്കിംഗ് അലർട്ടുകൾ, എന്നിവക്കായി വളരെ കാലമായി ഉപയോഗിക്കാത്ത നമ്പറുകളുള്ള ഉപയോക്താക്കൾ. ബാങ്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാതെ നമ്പർ സറണ്ടർ ചെയ്ത ഉപയോക്താക്കൾ പഴയ നമ്പർ മറ്റൊരാൾക്ക് നൽകിയ ഉപയോക്താക്കൾ എന്നിവരെയായിരിക്കും ബാധിക്കുക.
ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ
ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന മൊബൈൽ നമ്പർ സജീവമാണെന്ന് ഉറപ്പാക്കുക. ബാങ്കിൽ നിന്ന് എസ് എം എസ് അലർട്ടുകളും ഒടി പി കളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. നെറ്റ് ബാങ്കിംഗ് യുപിഐ ആപ്പുകൾ എ ടി എമ്മുകൾ വഴിയോ ബാങ്ക് ശാഖ സന്ദർശിച്ചോ നിങ്ങുടെ യുപിഐ ലിങ്ക് ചെയ്ത മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുക.