Latest News
ആർസി ബുക്ക് ആധാറിൽ കൊടുത്ത നമ്പറുമായി ലിങ്ക് ചെയ്യണം

എല്ലാ വാഹന ഉടമകളും ആർസി ബുക്ക് ആധാറിൽ നൽകിയിരിക്കുന്ന മൊബൈൽ നമ്പറുമായി ബന്ധിപ്പിക്കണമെന്ന് ഗതാഗത കമ്മീഷണർ നാഗരാജു .
മൊബൈൽ നമ്പർ ബന്ധിപ്പിച്ചില്ലെങ്കിൽ ആർക്ക് വേണമെങ്കിലും ഉടമയുടെ അനുവാദമില്ലാതെ വിവരങ്ങൾ മാറ്റാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആധാറിൽ ബന്ധിപ്പിച്ചിരിക്കുന്ന നമ്പറുമായി ആർ സി ബന്ധിപ്പിച്ചാൽ വാഹന ഉടമക്ക് ലഭിക്കുന്ന ഒ ടി പ്പി ഉപയോഗിച്ചാൽ മാത്രമെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ഇടപാടുകൾ സാധ്യമാവൂ എന്നും കമ്മീഷണർ അറിയിച്ചു. ആർ സി ബുക്കുക പ്രിന്റ് ചെയ്തെടുക്കുന്നതിനു പകരമായാണ് ഡിജിറ്റൽ ആർസികൾ നൽകുന്നത്. വാഹനം വാങ്ങിച്ച് മണിക്കൂറുകൾക്കകം തന്നെ രജിസ്ലേഷൻ പൂർത്തിയാക്കി പരിവാഹൻ വെബ് സൈറ്റിൽ നിന്നും ആർസി ബുക്ക് ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്.