Latest News

വെള്ള നീല റേഷൻ കാർഡിന് വമ്പൻ തിരിച്ചടി അരിവില വർദ്ധിപ്പിക്കുന്നു

മുൻഗണേതര വിഭാഗത്തിലുള്ള നീല വെള്ള റേഷൻ കാർഡ് ഉടമകൾക്ക് സബ്‌സിഡി ഇനത്തിൽ നൽകുന്ന റേഷനരിയുടെ വില കൂട്ടണമെന്ന് സർക്കാർ സമിതിയുടെ ശിപാർശ. നിലവിൽ ഒരു കിലോഗ്രാമിന് 4 രൂപ തോതിൽ നൽകുന്ന അരിയുടെ വില ആറു രൂപയാക്കി ഉയർത്തണമെന്നാണ് ആവശ്യം. സർക്കാർ 8 രൂപ50പൈസനിരക്കിൽ വാങ്ങുന്ന അരിയാണ് സബ്സിഡി നിരക്കിൽ നൽകുന്നത്. വിലവർധനവ് നടപ്പാക്കിയാൽ പ്രതിമാസം 3.14 കോടി രൂപ അധികം കണ്ടെത്താനാകുമെന്നു ശിപാർശയിൽ പറയുന്നു.

മുൻഗണനേതര വിഭാഗങ്ങളിൽ നിന്ന് മാസം ഒരു രൂപ വീതം സെസ്സ് പിരിക്കാൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് ആലോചിക്കുന്നുണ്ട്. റേഷൻ വ്യാപാരി ക്ഷേമ നിധിയിലേക്ക് പണം കണ്ടെത്താനാണിത്. ആദ്യ ഘട്ടത്തിൽ ഒരു വർഷത്തേക്ക് സെസ്സ് പിരിക്കാനാണ് ഉദ്ദേശിക്കുന്നത്.

റേഷൻ ക്കുകളുടെ പ്രവർത്തന സമയം ഓർപതു മുതൽ ഒരു മണി വരെയും വൈകീട്ട് നാല് മുതൽ ഏഴു വരെയാക്കി പുനക്രമീകരിക്കാനും സർക്കാർ സമിതി നിർദ്ദേശമുണ്ട്.

Related Articles

Back to top button