വാഹനം ഉള്ളവർ ശ്രദ്ധിക്കണം മാർച്ച് 31 വരെ അവസരം

വാഹന നികുതി കുടിശ്ശിക ഉള്ളവർക്ക് സുവർണ്ണാവസരം. കുടിശ്ശികയായ നികുതി ഇളവുകളോടെ അടക്കാനും നിയമ നടപടികളിൽ നിന്ന് ഒഴിവാകാനുമുള്ള അവസരം മാർച്ച് 31 ന് അവസാനിക്കും.
2020 മാർച്ച് 31 വരെ നികുതി ഒടുക്കിയതിനു ശേഷം നികുതി ഒടുക്കുവാൻ കഴിയാത്ത വാഹനഉടമകൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. 2020 ഏപ്രിൽ 1 മുതൽ 2024 മാർച്ച് 31 വരെയുള്ള നികുതിയും അധിക നികുതിയും പലിശയും ഉൾപ്പെടുന്ന ആകെ തുകയുടെ 30 ശതമാനം മാത്രം ട്രാൻസ്പോപോർട്ട് വാഹനങ്ങൾക്കും ഒടുക്കി നികുതി ബാധ്യത ഒഴിവാക്കാം. 2020 മാർച്ച് 31 വരെയുള്ള നികുതി പൂർണ്ണമായും ഒഴിവാക്കി.
വാഹനത്തിന്റെ റജിസ്ട്രേഷൻ നിലനിൽക്കുന്ന ആർ ടി ഒ ഓഫീസുകളിൽ കുടിശിക തീർപ്പാക്കാൻ സൗകര്യമുണ്ട്. പദ്ധതി പ്രകാരം നികുതി ഒടുക്കുന്നതിന്റ റജി റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് , ഇൻഷൂറൻസ് സർട്ടിഫിക്കറ്റ്, മോട്ടോർ തൊഴിലാളി ക്ഷേമനിധി വരിസംഖ്യ അടച്ച രസീത് എന്നിവ ആവശ്യമില്ല.
വാഹനത്തെ സംബന്ധിച്ച് റജിസ്ട്രേഡ് ഉടമക്ക് അറിവില്ലാതിരിക്കുകയോ മാഹനം മോഷണം പോയെങ്കിലോ വാഹനം പൊളിച്ചുകളഞ്ഞെങ്കിലോ വാഹനം നശിച്ചു പോയെങ്കിലോ ഈ പദ്ധതി പ്രകാരം 2024 മാർച്ച് 3 വരെയുള്ള നികുതി ബാധ്യത തീർക്കാം.