കേരള ഗ്രാമീൺ ബാങ്ക് ജൂവൽ അപ്രൈസർമാരുടെ കുടുബ സംഗമം

കേരള ഗ്രാമീൺ ബാങ്ക് ജുവൽ അപ്രൈസേഴ്സ് ഓർഗൈനൈസേഷൻ കുടുംബസംഗമം നടത്തി (JAOKGB)
കേരളഗ്രാമീൺ ബാങ്ക്ജുവൽ അപ്രൈസേഴ്സ് ഓർഗനൈസേഷന്റെ 5ാം വാർഷികവും കുടുംബ സംഗമവും മലപ്പുറം വ്യാപാര ഭവനിൽ വെച്ച് ചേർന്നു.
ഗ്രാമീൺ ബാങ്ക് മലപ്പുറം റീജിണൽ മാനേജർ ശ്രീ. ജയറാം ഉൽഘാടനം നിർവഹിച്ചു. ഗ്രാമീൺ ബാങ്ക് ഒരു കുടുംബമാണെന്നും ബാങ്കിന്റെ വളർച്ചയിൽ അപ്രൈസർമാർ നൽകുന്ന സേവനം വളരെ വലുതാണെന്നും പ്രാദേശിക പരിചയം ബാങ്കിന് മുതൽ കൂട്ടാണെനും അദ്ദേഹം പറഞ്ഞു. അപ്രൈസർമാർ ഉന്നയിയിക്കുന്ന ആശങ്കകൾ അധികാര പ്പെട്ടവർക്ക് കൈമാറുന്നുണ്ട് എന്നും റിജിനൽ മാനേജർ വ്യക്തമാക്കി സെക്രട്ടറി രവി ഏലംകുളം സ്വാഗതവുംജില്ലാ പ്രസിഡന്റ് ഉദയൻ അധ്യക്ഷതയും വഹിച്ചു.
കോൺട്രാക്റ്റ് അടിസ്ഥാനത്തിൽ നിയമിതരാവുന്ന ജൂവൽ അപ്രൈസർമാർക്ക് തൊഴിലാളി എന്ന പരിഗണന ലഭിക്കാത്തതിനാൽ ഒരു തൊഴിലാളിക്ക് ലഭിക്കേണ്ട ഇഎസ്ഐ, പി എഫ് , ഗ്രാറ്റുവിറ്റി തുടങ്ങിയ ഒരാനുകൂല്യവും ലഭിക്കുന്നില്ല എന്ന തൊഴിലാളിവിരുദ്ധ നയങ്ങൾ ചൂണ്ടികാണിച്ചുസംസ്ഥാന ജനറൽസെക്രട്ടറി പി.മുകുന്ദൻ മുഖ്യ പ്രഭാഷണം നടത്തി.
കേരള ഗ്രാമീൺ ബാങ്ക് ജ്യൂവൽ അപ്രൈസർമാരുടെ ന്യായമായ ആവശ്യങ്ങൾക്കായി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി ഗ്രാമീൺ ബാങ്ക് ഓഫീസേഴ്സ് ഓർഗൈനൈസേഷൻന്റേയും വർക്കേഴ്സ് ഓർഗൈനൈസേഷന്റേയും (BMS) അഖിലേന്ത്യാ നേതാക്കളായ ജനീഷ് ജി, ഗോപീഷ് ഉണ്ണി എന്നിവർ അറിയിച്ചു ആശംസകൾ അർപ്പിച്ചു.

ട്രഷറർ ഗംഗാധരൻ , ശശീന്ദ്രൻ , പി.സി.രാജൻ, മോഹൻദാസ് , സുകേഷ് എന്നിവർ സംസാരിച്ചു.
വിവിധ മത്സര പരീക്ഷകളിൽ വിജയിച്ച കുട്ടികളെ അനുമോദിച്ചു , തുടർന്ന്
വിവിധ കലാപരിപാടികൾ അവതരിപ്പിച്ച എല്ലാവർക്കും സംഘടനയുടെ പേരിൽ ഉപഹാരങ്ങൾ നൽകി


എടയൂർ ബ്രാഞ്ച് അപ്രൈസർ മോഹൻദാസ് ഈർക്കിളിയും ചകിരിയിലും തീർത്ത റീജിണൽ മാനേജർ ജയറാമിന്റെ ഛായാചിത്രം അദ്ദേഹത്തിന് നൽകിയത് ഏറെ ശ്രദ്ധേയമായി